ETV Bharat / state

അനുജൻ മദ്യപിച്ചെത്തി സഹോദരനെ കുത്തിക്കൊന്നു

സംഭവസമയത്ത് ഇരുവരേയും പിടിച്ച് മാറ്റാന്‍ ശ്രമിച്ച അയല്‍വാസിക്കും കുത്തേറ്റിട്ടുണ്ട്

അനുജന്‍റെ കുത്തേറ്റ് സഹോദരന്‍ കൊല്ലപ്പെട്ടു  murder  kasargod murder  brothers stabbing  കത്തികുത്ത്  ബദിയടുക്ക ഉപ്പളിഗെ സ്വദേശി
അനുജന്‍റെ കുത്തേറ്റ് സഹോദരന്‍ കൊല്ലപ്പെട്ടു
author img

By

Published : Mar 22, 2022, 9:28 AM IST

Updated : Mar 22, 2022, 11:10 AM IST

കാസര്‍കോട്: മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു. ബദിയടുക്ക ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് (38) കുത്തേറ്റ് കൊല്ലപ്പെട്ടത്. അനുജനും പ്രതിയുമായ രാജേഷ് ഡിസൂസയെ ബദിയടുക്ക പൊലീസ് പിടികൂടി.

ഇന്ന് (22 മാര്‍ച്ച് 2022) പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവസമയത്ത് ഇരുവരേയും പിടിച്ച് മാറ്റാന്‍ ശ്രമിച്ച അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്‌ക്കും കുത്തേറ്റിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്.

കൊലപാതകം നടക്കുന്നതിനു മണിക്കൂറുകൾക്ക് മുന്‍പ്, ഇരുവരുടെയും മൂത്ത സഹോദരനായ വിന്‍സന്‍റിനെ തോമസ് മര്‍ദിച്ചിരുന്നു. രാജേഷ് ഡിസൂസ ഇതിനെ ചോദ്യം ചെയ്‌തത്‌ കൈയാങ്കളിയില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് രാജേഷ് തോമസിനെ കത്തികൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൈ മുതല്‍ കഴുത്ത് വരെ ആറോളം മുറിവുകളാണ് തോമസിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി.

Also read: എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

Last Updated : Mar 22, 2022, 11:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.