കാസർകോട്: കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി. രവീശതന്ത്രി കുണ്ടാർ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു. ഗ്രൂപ്പ് വളർത്തിയാലേ വളർച്ചയുള്ളൂവെന്നും അതിന് തയാറല്ലെന്നും രവീശതന്ത്രി കുണ്ടാർ വ്യക്തമാക്കി. ബി.ജെ.പി ജില്ലാ അധ്യക്ഷനായി കെ. ശ്രീകാന്തിനെ തെരഞ്ഞെടുത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച തന്ത്രി പാർട്ടിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയാകണമെന്ന ആഗ്രഹം ശ്രീകാന്തിനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്തും അത് പ്രതിഫലിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. രാജിക്കത്ത് രവീശ തന്ത്രി നേതൃത്വത്തിന് അയച്ചിട്ടുണ്ട്. നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗമാണ് രവീശ തന്ത്രി കുണ്ടാർ.