കാസർകോട്: കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ എട്ട് വിദ്യാർഥികളെ സ്‌കൂളിൽ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് സീനിയർ വിദ്യാർഥികളായ എട്ടുപേരെ സസ്പെൻഡ് ചെയ്‌തത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് വിദ്യാർഥികളെ സസ്‌പെന്‍ഡ് ചെയ്‌തതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടിരുന്നു. കണ്ണൂർ ആർ.ഡി.ഡിക്കാണ് നിർദേശം നൽകിയത്. സംഭവത്തിൽ കുമ്പള പൊലീസും അന്വേഷണം നടത്തിവരികയാണ്. അംഗടിമുഗർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി ജമാൽ ആണ് റാഗിങ്ങിനിരയായത്.
സ്കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആൾക്കൂട്ടത്തിനിടയിൽ സീനിയർ വിദ്യാർഥികൾ തടഞ്ഞുവച്ച് റാഗ് ചെയ്യുകയായിരുന്നു. റാഗിങ് ദൃശ്യങ്ങളും പുറത്തുവന്നിരിന്നു. സാങ്കൽപ്പികമായി ബൈക്ക് ഓടിക്കാൻ പറഞ്ഞായിരുന്നു റാഗിങ്.
വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
Also Read: കാസര്‍കോട് റാഗിങ്: റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി