കാസർകോട്: അഞ്ച് ദിനരാത്രങ്ങളിലായി സപ്തഭാഷ സംഗമ ഭൂമിയെ ആഘോഷത്തിലാറാടിച്ച കലാ പൂരത്തിന് തിരശീല. കാസർകോട് ഗവണ്‍മെന്‍റ് കോളജിൽ നടന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ കലോത്സവത്തിന്‍റെ കലാ കിരീടം പത്താം തവണയും പയ്യന്നൂർ സ്വന്തമാക്കി. 248 പോയന്‍റുമായാണ് പയ്യന്നൂർ ചാമ്പ്യൻപട്ടം നിലനിർത്തിയത്.
92 പോയിന്‍റ് നേടി കലോത്സവത്തിലെ ഓഫ് സ്റ്റേജ് ഇനങ്ങളിൽ തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് ഒന്നാമതെത്തി. പയ്യന്നൂർ കോളജ് 90 പോയിന്‍റോടെ രണ്ടാമതും തളിപ്പറമ്പ് സർ സയ്ദ് കോളജ് 82 പോയിന്‍റോടെ മൂന്നാമതുമെത്തി. കലോത്സവത്തിന്‍റെ സമാപന സമ്മളനം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സർവകലാശാല യൂണിയൻ ചെയർമാൻ എം.കെ.ഹസൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ മുഖ്യാതിഥിയായിരുന്നു. സർവകലാശാല കലോത്സവ ചരിത്രത്തിൽ സംഘാടന മികവുകൊണ്ട് പ്രശംസ നേടുന്നതായിരുന്നു ഇത്തവണത്തെ കലോത്സവം.
also read: മാർക്കണ്ഡേയ മിഥുനംപള്ളത്തുകാര്‍ക്ക് വെറും നാടകമല്ല; ഒരു കല ഗ്രാമത്തിന്‍റെ ജീവശ്വാസമായ കഥ
പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് കലോത്സവ നടത്തിപ്പ്. പ്ലാസ്റ്റിക് വിമുക്ത കാമ്പയിനും കർമനിരതരായ ഹരിതകർമ സേനയും കലോത്സവ നഗരിയിലെ ശ്രദ്ധേയ കാഴ്ചയായി. കലോത്സവ നഗരിയിലെത്താൻ കഴിയാത്തവർക്കും പരിപാടികൾ ഓൺലൈനായി തത്സമയം കാണുന്നതിനും സംവിധാനമൊരുക്കിയിരുന്നു.