ETV Bharat / state

ജ്വല്ലറി തട്ടിപ്പിന് പിന്നാലെ ജിഎസ്‌ടി വെട്ടിപ്പും : എംസി ഖമറുദ്ദീന് കുരുക്ക് മുറുകുന്നു

author img

By

Published : Oct 14, 2020, 1:18 PM IST

കേസിൽ പാർട്ടി തലത്തിൽ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ജി.എസ്.ടി. വെട്ടിപ്പ് നടത്തിയതിന് ജ്വല്ലറിയുടെ ആസ്‌തികള്‍ വിറ്റുകിട്ടുന്ന തുക കൊണ്ട് നിക്ഷേപകര്‍ക്ക് പണം തിരിച്ച് നൽകാനായിരുന്നു മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ മധ്യസ്ഥ ഫോർമുല. ജ്വല്ലറിയുടെ ആസ്‌തികള്‍ കണ്ടുകെട്ടാന്‍ ജി.എസ്.ടി അധികൃതര്‍ നീക്കം തുടങ്ങിയതോടെ മധ്യസ്ഥ ശ്രമങ്ങൾക്കും അത് തിരിച്ചടിയാകും.

jewelery investment case  എം സി കമറുദ്ദീന് എംഎൽഎ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ്  മുസ്ലിംലീഗ്  mc kamarudheen  mc kamarudheen cheating case  എന്‍ഫോഴ്സ്മെന്‍റ് നോട്ടിസ്  ഖമര്‍ ഫാഷന്‍ ഗോള്‍ഡ്  ന്യൂഫാഷന്‍ ഗോള്‍ഡ്  mc kamarudheen jewellery
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;ഉടമകൾക്ക് എന്‍ഫോഴ്സ്മെന്‍റ് നോട്ടിസ്

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന് പിന്നാലെ എംസി ഖമറുദ്ദീൻ എംഎല്‍എയ്ക്ക് നികുതി കുരുക്കും. കേസിൽ പാർട്ടി തലത്തിൽ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ജി.എസ്.ടി വെട്ടിപ്പ് നടത്തിയതിന് ജ്വല്ലറിയുടമകള്‍ക്ക് എന്‍ഫോഴ്സ്മെന്‍റ് നോട്ടിസ് അയച്ചത്. രണ്ടുകോടി 38 ലക്ഷം രൂപ അടയ്ക്കണമെന്നാണ് നിര്‍ദേശം. വീഴ്‌ച വരുത്തിയാൽ ജപ്‌തി അടക്കമുള്ള നടപടികൾ ഉടമകൾ നേരിടേണ്ടി വരും.

എംസി ഖമറുദ്ദീൻ ചെയർമാനായ സ്ഥാപനം കണക്കില്‍ പെടാത്ത സ്വര്‍ണവും വെള്ളിയും വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചരക്കു സേവന നികുതി വിഭാഗത്തിന്‍റെ നടപടി. കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, ചെറുവത്തൂരിലെ ന്യൂഫാഷന്‍ ഗോള്‍ഡ് എന്നീ ജ്വല്ലറികൾക്കാണ് ചരക്കുസേവന നികുതി വെട്ടിപ്പ് നടത്തിയതിന് എന്‍‍ഫോഴ്സ്മെന്‍റ് വിഭാഗം നോട്ടിസ് നല്‍കിയത്. കാസർകോട്ടെ ശാഖ നികുതിയും പിഴയും പലിശയുമുള്‍പ്പെടെ 137,98,543 രൂപ അടയ്ക്കണം. ചെറുവത്തൂര്‍ ശാഖ നികുതിയും പിഴയും പലിശയുമുള്‍പ്പെടെ 136,19,000 രൂപയും അടയ്ക്കണം. രണ്ട് ജ്വല്ലറികളും കൂടി പിഴയിനത്തിൽ മാത്രം 1,11,66,295 രൂപയാണ് അടയ്‌ക്കേണ്ടത്.

നേരത്തെ ഓഗസ്റ്റ് മുപ്പതിനകം പിഴയടക്കാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ജ്വല്ലറി അധികൃതർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഒരു മാസം നീട്ടി നൽകിയിട്ടും തുക അടക്കുന്നതിന് മാനേജ്മെന്‍റ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ജിഎസ്‌ടി വിഭാഗം നടപടിയിലേക്കു നീങ്ങിയത്. നോട്ടിസ് കൈപ്പറ്റി രണ്ടു മാസത്തിനുള്ളിൽ നികുതി അടച്ചില്ലെങ്കില്‍ ഇത്രയും തുകയ്ക്കുള്ള ആസ്‌തികള്‍ കണ്ടുകെട്ടും. ജ്വല്ലറിയുടെ ആസ്‌തികള്‍ വിറ്റുകിട്ടുന്ന തുക കൊണ്ട് നിക്ഷേപകര്‍ക്ക് പണം തിരിച്ച് നൽകാനായിരുന്നു മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ മധ്യസ്ഥ ഫോർമുല. ജ്വല്ലറിയുടെ ആസ്‌തികള്‍ കണ്ടുകെട്ടാന്‍ ജി.എസ്.ടി അധികൃതര്‍ നീക്കം തുടങ്ങിയതോടെ മധ്യസ്ഥ ശ്രമങ്ങൾക്കും അത് തിരിച്ചടിയാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.