ETV Bharat / state

വ്യാജ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമം; സിഐയ്‌ക്കും അഭിഭാഷകനുമെതിരെ അന്വേഷണം - alligation against SI

Investigation against Hozdurg CI and lawyer in fake POCSO case: യുവാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കാഞ്ഞങ്ങാട് സിഐക്കെതിരെ അന്വേഷണം നടത്താൻ നിർദേശം നൽകി ജില്ല പൊലീസ് മേധാവി.

fake pocso case  pocso case issue  alligation against SI  money trapping
pocso case
author img

By ETV Bharat Kerala Team

Published : Jan 5, 2024, 3:18 PM IST

കാസർകോട് : വ്യാജ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയുടെ പരാതിയിൽ ഹോസ്‌ദുർഗ് സിഐക്കെതിരെ അന്വേഷണം നടത്താൻ ജില്ല പൊലീസ് മേധാവി നിർദേശം നൽകി (Attempt to extort money by trapping in fake POCSO case; Investigation against Hozdurg CI).ഹോസ്‌ദുർഗ് സിഐ കെ പി ഷൈൻ കേസ് ഒത്തുതീർപ്പാക്കണമെന്ന് പറയുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. കേസ് തീർക്കാൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ സിഐ സഹായിച്ചു എന്നാണ് പരാതി. സംഭവത്തിൽ സിഐ കെ പി ഷൈനിന്‍റെയും അഭിഭാഷകന്‍റെയും മൊഴി ഇന്ന് രേഖപ്പെടുത്തും.

അഞ്ചു മാസം മുമ്പാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കാസര്‍കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പെണ്ണുകാണുകയും ചെയ്‌തു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നറിഞ്ഞത് കൊണ്ട് ആ വിവാഹത്തിൽ നിന്ന് പിന്മാറി.

വിവാഹം വേണ്ടെന്ന് വച്ചതിന് ശേഷം യുവാവ് ബിസിനസ് നടത്തുന്ന വിദേശ രാജ്യത്തേക്ക് മടങ്ങി. കഴിഞ്ഞ മാസം അവസാനത്തില്‍ മറ്റൊരു യുവതിയുമായി വിവാഹം നടക്കുകയും ചെയ്‌തു (He got married to another woman at the end of last month). ഈ സമയത്താണ് ഹോസ്‌ദുർഗ് പൊലീസ് സ്‌റ്റേഷനിൽ വ്യാജ പരാതി എത്തുന്നത്. യുവാവ് നേരത്തെ കല്യാണം ആലോചിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് പീഡന പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നില്ല.

15 ലക്ഷം നല്‍കിയാല്‍ പോക്സോ പരാതിയില്‍ നിന്ന് പിന്മാറാമെന്നായിരുന്നു വാഗ്‌ദാനം. പണം നല്‍കാന്‍ തയ്യാറാകാത്തതോടെ നിരന്തരം ഫോണ്‍ വിളികളായെന്ന് യുവാവ് പറയുന്നു. പോക്സോ കേസായിരുന്നിട്ടും കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഈൻസ്‌പെക്‌ടർ ആവശ്യപ്പെടുന്നത് ഫോണ്‍ കോളില്‍ വ്യക്തമാണ്.

Also Read: വിവാഹ വാഗ്‌ദാനം നൽകി പതിനേഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാൻഡിൽ

നൗഫല്‍, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായ അഡ്വ. നുസൈബ്, ഹോസ്‌ദുർഗ് ഈൻസ്‌പെക്‌ടർ ഷൈന്‍ എന്നിവര്‍ക്കെതിരെയാണ് യുവാവ് ജില്ല പൊലീസ് മേധാവി, ഐജി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത് ( Hozdurg police). കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഈ സംഘം പണം തട്ടാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ ആരോപിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.