കാസർകോട് : കാസർകോട് റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന. പാലക്കാട് ഡി.ആർ.എം ത്രിലോക് കോത്താരിയാണ് പരിശോധന നടത്തിയത്. സ്റ്റേഷനില്‍ ഒന്നര മണിക്കൂറോളം വിലയിരുത്തല്‍ നടത്തി വിവിധ ഡിപ്പാർട്ട്‌മെന്റുകളിലെ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തിയത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Also Read: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയാക്കണമെന്ന് സുപ്രീം കോടതി
പ്ലാറ്റ് ഫോമിൽ ചില ഉപകരണങ്ങൾക്കും ഇരിപ്പിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഉടൻ പരിഹരിക്കണമെന്ന് ഡി. ആർ. എം അറിയിച്ചു.
ജനറൽ മാനേജർ ഡിസംബറിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകൾ സന്ദർശിക്കുന്നതിന്റെ മുന്നോടിയായാണ് ഡി.ആർ.എം കാസർകോട് സ്റ്റേഷനിൽ പരിശോധന നടത്തിയത്. പാലക്കാട് ഡിവിഷണിലെ വിവിധ സ്റ്റേഷനുകളിൽ അടുത്ത ദിവസങ്ങളിലും പരിശോധന നടക്കും.