കാസർകോട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ജില്ല കലക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഇന്ന് (01.06.2022) അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചൽ ഭീഷണിയുമുണ്ട്. അടുത്ത നാലു ദിവസങ്ങളിൽ കാസർകോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബേഡഡുക്കയിൽ ഒരാളെ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി. മുള്ളംകോട് ബാലചന്ദ്രനെയാണ് (55) കാണാതായത്. കുറ്റിക്കോൽ, കാസർകോട്, കാഞ്ഞങ്ങാട് നിലയങ്ങളിലെ അഗ്നിശമന സേന വിഭാഗം രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നും (01.07.2022) തിരച്ചിൽ തുടരും.
Also read: കനത്ത മഴ; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു