ETV Bharat / state

Kasargod | കേരളത്തിലേക്ക് കടത്തുകയായിരുന്ന 2,484 ലിറ്റര്‍ വിദേശമദ്യം പിടികൂടി

വാഹന പരിശോധനക്കിടെ ഗോവൻ നിർമിത വിദേശമദ്യം പിടികൂടി എക്‌സൈസ്. കർണാടക സ്വദേശി രാധാകൃഷ്‌ണ കമ്മത്ത് എക്‌സൈസിന്‍റെ പിടിയിൽ

foreign liquor seized  foreign liquor seized in kasargod  foreign liquor  വൻ വിദേശ മദ്യ ശേഖരം പിടികൂടി  വിദേശ മദ്യ ശേഖരം പിടികൂടി  മഞ്ചേശ്വരത്ത് വിദേശ മദ്യം പിടികൂടി  വിദേശ മദ്യം പിടികൂടി  ഗോവൻ നിർമിത വിദേശ മദ്യം പിടികൂടി  കാസർകോട്  കാസർകോട് മഞ്ചേശ്വരം  കാസർകോട് മഞ്ചേശ്വരം വൻ വിദേശ മദ്യം  രാധാകൃഷ്‌ണ കമ്മത്ത്  മഞ്ചേശ്വരം എക്സൈസ്  kasargod  kasargod manjeshwaram  manjeshwaram foreign liquor
foreign liquor
author img

By

Published : Jul 10, 2023, 2:30 PM IST

കാസർകോട്: മഞ്ചേശ്വരത്ത് കേരളത്തിലേക്ക് കടത്തുകയായിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി. 2,484 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യമാണ് പിടികൂടിയത്. കർണാടക സ്വദേശി രാധാകൃഷ്‌ണ കമ്മത്തിനെയാണ് (59) പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലെ, എക്സൈസ് ഇൻസ്പെക്‌ടർ ആർ റിനോഷും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

KA 19 AC 7246 നമ്പർ ദോസ്‌ത ഗുഡ്‌സ് കാരിയർ വാഹനവും പിടികൂടിയിട്ടുണ്ട്. 750ന്‍റെ 720 കുപ്പികളിലായി 540 ലിറ്ററും 180ന്‍റെ 10,800 കുപ്പികളിലായി 1,944 ലിറ്ററും ആകെ 2,484 ലിറ്റർ ഗോവൻ മദ്യവും 90,000 രൂപയുമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ പ്രിവന്‍റീവ് ഓഫിസർമാരായ സജീവ് വി, സാബു കെ, സിവിൽ എക്സൈസ് ഓഫിസർമാരായ നിഷാദ്, മഞ്ജുനാഥൻ, ദിനൂപ്, അഖിലേഷ്, ശ്യാംജിത്ത് എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ദിവസം മഞ്ചേശ്വരം മുഗുവിലെ ബെപ്പാരിപ്പൊന്നത്ത് കാറില്‍ കടത്തുകയായിരുന്ന 672 കുപ്പി വിദേശ മദ്യം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. മുഗു ചെന്നക്കുണ്ടിലെ കൃഷ്‌ണകുമാര്‍ എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു. കാസര്‍കോട് എക്‌സൈസ് ഇന്‍റലിജന്‍സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വിവര പ്രകാരം കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടോണി എസ് ഐസക്കും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രിവന്‍റീവ് ഓഫിസര്‍മാരായ ബാബുപ്രസാദ്, സുരേഷ് ബാബു, ഇകെ ബിജോയി, കെഎം പ്രതീപ്, എംകെ ബാബു കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുഹമ്മദ് കബീര്‍, പ്രജിത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

നൂറുകിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ : തിരുവനന്തപുരം പള്ളിത്തുറയിൽ 100 കിലോയിലധികം കഞ്ചാവുമായി നാല് പേർ പിടിയിലായിരുന്നു. കഠിനംകുളം സ്വദേശി ജോഷ്വോ, വലിയവേളി സ്വദേശികളായ കാര്‍ലോസ്, ഷിബു, അനു എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. പള്ളിത്തുറയിലെ വീട്ടിലെ കാറിനുള്ളിൽ നിന്നാണ് എക്‌സൈസ് കഞ്ചാവ് കണ്ടെടുത്തത്. നൂറ് കിലോ കഞ്ചാവാണ് പിടികൂടിയത്.

കഞ്ചാവ് കാറില്‍, വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് എക്‌സൈസ് സംഘം ഇവരെ വളഞ്ഞത്. തുടർന്ന്, കാറിൽ നിന്ന് രണ്ട് പേരെയും വീട്ടിൽ നിന്ന് രണ്ട് പേരെയും പിടികൂടുകയായിരുന്നു. പള്ളിത്തുറയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു പ്രതികൾ എന്നാണ് എക്‌സൈസ് പറയുന്നത്. വീട്ടിനുള്ളിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ ഉണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഞ്ചാവ് കേസിൽ മൂന്ന് പേർ പിടിയിൽ : ഇടുക്കിയിൽ കഞ്ചാവ് കൈവശം വച്ച മൂന്ന് പേരും അഗളി എക്സൈസിന്‍റെ പിടിയിലായിരുന്നു. 53 ഗ്രാം കഞ്ചാവുമായി ചീരക്കടവ് സ്വദേശി കൃഷ്‌ണമൂർത്തിയും 30 ഗ്രാം കഞ്ചാവുമായി നവീൻ കുമാറും 29 ഗ്രാം കഞ്ചാവുമായി രാമനുമാണ് പിടിയിലായത്.

Also read : Ganja seized | തിരുവനന്തപുരം പള്ളിത്തുറയിൽ വൻ ലഹരി വേട്ട; 100 കിലോയിലധികം കഞ്ചാവുമായി നാല് പേർ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.