കാസർകോട്: 2017 ലെ സുപ്രീം കോടതി വിധിയും സർക്കാർ തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കാസർകോട് കലക്ടറേറ്റ് ഉപരോധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരവുമായി രംഗത്തെത്തിയത്.
എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസത്തിനായി നിർമിച്ച വീടുകൾ അർഹരായവർക്ക് നൽകാൻ അധികൃതർ തയ്യാറാവുന്നില്ല എന്നും, ജില്ലാ കലക്ടറുടെ പിടിവാശിയാണ് ഇതിനു പിന്നിലെന്നും ദുരിതബാധിതർ ആരോപിക്കുന്നു.