കാസർകോട്: കൊവിഡ്-19 ഭീഷണി നിലനില്‍ക്കുമ്പോള്‍ മഴക്കാലത്ത് പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് ഓർമ്മപ്പെടുത്തി ശുചീകരണ ദിനം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ശുചീകരണത്തിൽ നാടൊന്നാകെ അണിചേർന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്‍റ്സ് അസോസിയേഷനുകളുമെല്ലാം ശുചീകരണ പരിപാടിയില്‍ സജീവമായി പങ്കാളികളായി. സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. കൊവിഡ്-19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു ശുചീകരണ പ്രവർത്തനം നടന്നത്. കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊലീസ് മേധാവി പി എസ് സാബു ശുചീകരണത്തിന് നേതൃത്വം നൽകി. പകര്‍ച്ചവ്യാധികള്‍ തടയാന്‍ വീടും ചുറ്റുപാടും വൃത്തിയാക്കുന്നതിനാണ് പൊതുജനങ്ങൾ കർമനിരതരായത്. കൊതുക് പരത്തുന്ന രോഗങ്ങള്‍ തടയുന്നതിന് ശുചീകരണ ദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിച്ചു. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് വര്‍ധിക്കാന്‍ ഇടയാക്കുന്നതിനാൽ അതെല്ലാം ഒഴുക്കിക്കളഞ്ഞാണ് ഡ്രൈഡേ ആചരിച്ചത്. കുടുംബശ്രീ പ്രവർത്തകരും യൂണിറ്റ് പരിധിയിൽ ശുചീകരണം നടത്തി. ലോക്ക് ഡൗണിന്‍റെ ഭാഗമായി രണ്ട്മാസത്തോളമായി അടഞ്ഞ് കിടന്ന കുടുംബശ്രീയുടെ 1400 ഓളം സംരംഭ യൂണിറ്റുകളും കുടുംബശ്രീ ഓഫീസുകളും പരിസരവും ഇവര്‍ ശുചീകരിച്ചു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുയിടങ്ങള്‍ ശുചീകരിക്കുന്നതിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കാളികളായി.
കാസർകോട് ഞായറാഴ്ച ഡ്രൈ-ഡേ ആചരിച്ചു - Dry day
വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് വര്‍ധിക്കാന്‍ ഇടയാക്കുന്നതിനാൽ അതെല്ലാം ഒഴുക്കിക്കളഞ്ഞാണ് ഡ്രൈഡേ ആചരിച്ചത്.