ETV Bharat / state

ആരവങ്ങളില്ലാതെ കാസര്‍കോട് നിന്നൊരു തെരഞ്ഞെടുപ്പ് പ്രചരണം

രാഷ്ട്രീയ പാർട്ടി പിന്തുണയോ പ്രവർത്തക ബാഹുല്യങ്ങളോ ഇല്ലാതെ ഭർത്താവിനൊപ്പം വോട്ടർമാരെ നേരിൽ കാണുകയാണ് കാസർകോട് നഗരസഭ ഏഴാം വർഡിൽ ജനവിധി തേടുന്ന ഗായത്രി കിണി

തെരഞ്ഞെടുപ്പ് പ്രചാരണം  സ്വതന്ത്ര്യ സ്ഥാനാർഥി  ഗായത്രി കിണി  കാസർകോട് തെരഞ്ഞെടുപ്പ് പ്രചാരണം  Kasargod  Different election campaign at Kasargod  election campaign
ആരവങ്ങൾ ഒഴിഞ്ഞ് കാസർകോട് തെരഞ്ഞെടുപ്പ് പ്രചാരണം
author img

By

Published : Dec 12, 2020, 5:27 PM IST

Updated : Dec 12, 2020, 6:08 PM IST

കാസർകോട്: ഉയർന്ന ആവേശത്തിലാണ് പരസ്യ പ്രചാരണ സമാപന ദിവസം മുന്നണി സ്ഥാനാർഥികൾ. പ്രചാരണം അവസാന ലാപ്പിൽ എത്തുമ്പോഴും കൊട്ടികലാശത്തിന്‍റെ ആരവങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുള്ള വോട്ട് അഭ്യർഥനയിലാണ് സ്വതന്ത്രർ. രാഷ്ട്രീയ പാർട്ടി പിന്തുണയോ പ്രവർത്തക ബാഹുല്യങ്ങളോ ഇല്ലാതെ ഭർത്താവിനൊപ്പം വോട്ടർമാരെ നേരിൽ കാണുകയാണ് കാസർകോട് നഗരസഭ ഏഴാം വർഡിൽ ജനവിധി തേടുന്ന ഗായത്രി കിണി.

കാസര്‍കോട് നിന്നൊരു തെരഞ്ഞെടുപ്പ് പ്രചരണം

നഗരസഭ നുള്ളിപ്പടി വാർഡിൽ ആണ് ഗായത്രി കിണിയുടെ ജനാധിപത്യ പോരാട്ടം. തെരഞ്ഞെടുപ്പ് അടയാളമായി തെരഞ്ഞെടുത്തത് കാർ. കഴിഞ്ഞ അഞ്ച് വർഷത്തിൽ അധികമായി കാസർകോട് നഗരത്തിൽ ഷി ടാക്സി ഡ്രൈവർ ആയും ബഡ്‌സ് സ്‌കൂൾ വാഹനത്തിന്‍റെ സാരഥിയായും ഉപജീവനം നടത്തുമ്പോൾ പിന്നെ കാർ അല്ലാതെ മറ്റെന്ത് തെരഞ്ഞെടുപ്പ് ചിഹ്നം എന്നാണ് ഗായത്രിയുടെ പക്ഷം. നാട് നിറയെ പ്രവർത്തകരുടെ കൂടെയാണ് സ്ഥാനാർഥികളെ കാണുന്നതെങ്കിൽ ഇവരുടെ പ്രചാരണവും വ്യത്യസ്തമാണ്. ഭർത്താവ് ഗണേഷ് കിണിയും അയൽവാസികളായ കുറച്ചു യുവാക്കളുമാണ് ഗായത്രിയുടെ കരുത്ത്. പ്രചരണത്തിനുള്ള അനൗൺസ്‌മെന്‍റ്‌ വാഹനവും കാർ തന്നെ. ഡ്രൈവറായി ഗായത്രിയും ഒപ്പം ഭർത്താവുമാണ് ഈ വാഹനത്തിൽ നാട് ചുറ്റുന്നത്.

ഗായത്രിയുടെ ഈ യാത്ര പുതിയ ലക്ഷ്യത്തിലേക്കാണ്. നാടിനും നാട്ടുകാർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ജനങ്ങളിൽ നിന്നും അകന്നു പോയെന്ന അനുഭവ സാക്ഷ്യമാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടം. ബിജെപിയുടെ കുത്തകയായ വാർഡിൽ മത്സരിക്കുമ്പോൾ അത് പ്രതിഷേധം കൂടിയാണെന്ന് ഗായത്രി കിണി പറയുന്നു. ബിജെപി സ്ഥാനാർഥി വര പ്രസാദ് മാത്രമാണ് ഗായത്രിയുടെ എതിരാളി. സർവ മേഖലയിലും സ്വീകാര്യയായ ഗായത്രി, മത്സരത്തില്‍ വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ്. അവസാന ലാപ്പിൽ സ്ലിപ്പുകൾ നൽകുന്ന തിരക്കിലാണ് സ്ഥാനാർഥി ഗായത്രി കിണിയും കുടുംബവും.

Last Updated : Dec 12, 2020, 6:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.