കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.കുഞ്ഞിരാമൻ എംഎൽഎക്കെതിരെ കേസ് എടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ ബാരിക്കേഡ് ഉയർത്തി പ്രവർത്തകരെ തടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മാർച്ച് ഉദ്‌ഘാടനം ചെയ്‌തതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം - kerala news
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.കുഞ്ഞിരാമൻ എംഎൽഎക്കെതിരെ കേസ് എടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.