കാസർകോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തുന്ന സംഭവങ്ങള്‍ക്ക് എതിരെ നടപടി ശക്തമാക്കി പൊലീസ്. ഇതുവരെ ഇരുപതോളം കേസുകള്‍ കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തി പെടുത്തുന്നതും മതസ്‌പർധ വളർത്തുന്നതുമായ സന്ദേശങ്ങൾ അയച്ചവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസങ്ങളിലായി എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമൂഹികവിദ്വേഷവും മതസ്പര്‍ദ്ധയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തടയുകയാണ് പൊലീസിന്‍റെ മുഖ്യ ലക്ഷ്യം.
ALSO READ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഐജി സ്‌പർജൻകുമാർ തിരുവനന്തപുരം കമ്മീഷണർ
സന്ദേശങ്ങള്‍ നിരീക്ഷിക്കാനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പ്രത്യേക സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത് . ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ALSO READ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 മരണം