കാസർകോട്: മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥി സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസർ. സുന്ദര പത്രിക പിൻവലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമനിർദ്ദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണ്. ഞായറാഴ്‌ച പൊതു അവധി ആയതിനാൽ ഇന്നലെ പത്രിക പിൻവലിക്കാൻ സാധിച്ചിട്ടില്ല. അതേസമയം സുന്ദരയെ കാണാനില്ല, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്.
ബിഎസ്‌പി സ്ഥാനാർഥി പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസർ - മഞ്ചേശ്വരം
2016ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദരയാണ് ഇത്തവണത്തെ ബിഎസ്‌പി സ്ഥാനാര്‍ഥി
ബി എസ് പി സ്ഥാനാർഥി പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ