ETV Bharat / state

കാഴ്‌ചക്കാരിൽ വിസ്‌മയം നിറച്ച് കൊച്ചു ചിത്രകാരി - പിന്തുണ

പെൻസിലും വാട്ടർ കളറും ഉപയോഗിച്ചാണ് നിവേദ്യ ചിത്രങ്ങൾ വരക്കുന്നത്. പെൻസിലിൽ വരച്ച ദൈവങ്ങളുടെ ചിത്രങ്ങളാണ് ഏറെ ആകർഷകം

Artist, student  വിസ്‌മയം  നിവേദ്യ അജേഷ്  കൊച്ചു ചിത്രകാരി  മാതാപിതാക്കൾ  പിന്തുണ  ചിത്രങ്ങൾ
കാഴ്‌ചക്കാരിൽ വിസ്‌മയം നിറച്ച് നിവേദ്യ അജേഷ് എന്ന കൊച്ചു ചിത്രകാരി
author img

By

Published : Mar 20, 2020, 11:03 PM IST

Updated : Mar 21, 2020, 12:29 AM IST

കാസർകോട്: മികവാർന്ന ചിത്രങ്ങളിലൂടെ കാഴ്‌ചക്കാരെ വിസ്മയിപ്പിക്കുകയാണ് പിലിക്കോട് സ്വദേശി നിവേദ്യ അജേഷ് എന്ന അഞ്ചാം ക്ലാസുകാരി. ഓട്ടോ ഡ്രൈവർ മാണിയാട്ടെ അജേഷിന്‍റെയും കരക്കേരുവിലെ സജിനയുടെയും മകളാണ് നിവേദ്യ.പെൻസിലിലും വാട്ടർ കളറിലുമാണ് നിവേദ്യയുടെ ചിത്രരചന. ചന്തേര ഗവൺമെന്‍റ് യുപി സ്‌കൂൾ വിദ്യാർഥിയാണ് ഈ കൊച്ചു മിടുക്കി. പെൻസിലും വാട്ടർ കളറും ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങളാണ് നിവേദ്യ വരക്കുന്നത്.

കാഴ്‌ചക്കാരിൽ വിസ്‌മയം നിറച്ച് കൊച്ചു ചിത്രകാരി

പെൻസിൽ ഡ്രോയിംഗിലായിരുന്നു തുടക്കം . പൂക്കളും പൂമ്പാറ്റകളും ചെടികളുമെല്ലാം ചിത്രങ്ങളായി പിറന്നു. മകളുടെ കഴിവിന് മാതാപിതാക്കളും പിന്തുണ നല്‍കി. ഒന്നാം ക്ലാസു മുതൽ വരച്ച ചിത്രങ്ങളെല്ലാം നിവേദ്യ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പെൻസിലിൽ വരച്ച ദൈവങ്ങളുടെ ചിത്രങ്ങളാണ് ഏറെ ആകർഷകം. വാട്ടർ കളർ ഉപയോഗിച്ചും നിവേദ്യ ഇപ്പോള്‍ വരച്ചുതുടങ്ങിയിട്ടുണ്ട്. സ്‌കൂളിൽ നടന്ന പഠനോത്സവത്തിൽ നിവേദ്യയുടെ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചിരുന്നു.

Last Updated : Mar 21, 2020, 12:29 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.