ETV Bharat / state

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു - രാജ്മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന മാധ്യമ സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്‌തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു
author img

By

Published : Nov 24, 2019, 4:47 AM IST

കാസര്‍കോട്: അറുപതാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായി മാധ്യമസെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ കലോത്സവം മീഡിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്‌തു.

കലോത്സവങ്ങളിലെ അണിയറയ്‌ക്ക് പിന്നില്‍ നടക്കുന്ന അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള തിരുത്തല്‍ ശക്തികളാണ് മാധ്യമങ്ങളെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മത്സരങ്ങളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന അനാവശ്യമായ കിടമത്സരങ്ങള്‍ യുവജനോത്സവത്തിന്‍റെ ശോഭ കെടുത്തുന്നുണ്ട്. മുതിര്‍ന്നവരേക്കാളും വളരെയേറെ പ്രതിഭയുള്ളവരാണ് കുട്ടികളെന്നും ആ ബോധ്യത്തിലാണ് കലോത്സവങ്ങള്‍ നടക്കേണ്ടതെന്നും എംപി വ്യക്തമാക്കി.

'കലോത്സവം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പിഎം മനോജ് സംസാരിച്ചു. ആരംഭ വര്‍ഷങ്ങളില്‍ നിന്നും വളരെയേറെ സര്‍ഗാത്മകമായ മാറ്റങ്ങള്‍ക്ക് വിധേയമായാണ് സ്‌കൂള്‍ കലോത്സവം അറുപതാമതാം വര്‍ഷത്തിലേക്കെത്തിയിരിക്കുന്നതെന്നും കലോത്സവത്തിന്‍റെ ക്രിയാത്മക പ്രക്രിയകളില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ കമ്മിറ്റി ലെയ്‌സണ്‍ ഓഫീസര്‍ എ.സലീം മോഡറേറ്ററായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥകള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:
കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഇന്നലകളിലൂടെ സഞ്ചരിച്ച് സര്‍ഗ വസന്തത്തിന്റെ വര്‍ത്തമാനവും ഭാവിയും ചര്‍ച്ച ചെയ്ത് മാധ്യമസെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ കലോത്സവം മീഡിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു.
Body:കലോത്സവങ്ങളിലെ അണിയറക്ക് പിന്നില്‍ നടക്കുന്ന അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള തിരുത്തല്‍ ശക്തികളാണ് മാധ്യമങ്ങളെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മത്സരങ്ങളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന അനാവശ്യമായ കിടമത്സരങ്ങള്‍ യുവനജോത്സവത്തിന്റെ ശോഭ കെടുത്തുന്നുണ്ട്. മുതിര്‍ന്നവരേക്കാളും വളരെയേറെ പ്രതിഭകളുള്ളവരാണ് കുട്ടികളെന്നും ആ ബോധ്യത്തിലാണ് കലോത്സവങ്ങള്‍ കടന്നു പോകേണ്ടതെന്നും എം.പി വ്യക്തമാക്കി.
കലോത്സവം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പി എം മനോജ് സംസാരിച്ചു.
ആരംഭ വര്‍ഷങ്ങളില്‍ നിന്നും വളരെയേറെ സര്‍ഗാത്മകമായ മാറ്റങ്ങള്‍ക്ക് വിധേയമായാണ് അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിലേക്കെത്തിയിരിക്കുന്നതെന്നും സര്‍ഗവസന്തത്തിന്റെ തുടര്‍ന്നു കൊണ്ടിരിക്കുന്ന ക്രിയാത്മക പ്രക്രിയകളില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ കമ്മിറ്റി ലെയ്സണ്‍ ഓഫീസര്‍ എ സലീം മോഡറേറ്ററായി.കാഞ്ഞങ്ങാട് തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.