കാസര്‍കോട് : അറുപതാമത് സംസ്ഥാന കലാമേളക്ക് തിരശീല ഉയരുമ്പോള്‍ വേറിട്ട പ്രചാരണ പരിപാടികളുമായി സംഘാടകര്‍. കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍റ് പരിസരത്ത് അരങ്ങേറിയ 'കൊട്ടും വരയും' പരിപാടി വ്യത്യസ്ഥമായി.
വിവിധ മേഖലകളില്‍ മികവ് തെളിച്ചിവരും മുന്‍കാല മേളകളിലെ ജേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. മഡിയന്‍ രാധാകൃഷ്ണമാരാരും സംഘവും നയിച്ച വാദ്യമേളയുടെ പശ്ചാത്തലത്തില്‍ 60-തോളം വരുന്ന ചിത്രകാരന്‍മാര്‍ വര്‍ണവിസ്മയം തീര്‍ത്തു. ചടങ്ങില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും എം.പി രാജ്മോഹന്‍ ഉണ്ണിത്താനും പങ്കെടുത്തു.