കണ്ണൂര്‍: മലയോര ഹൈവേയിൽ ചമതച്ചാലിൽ ബൈക്ക് സംരക്ഷണ വേലിയിൽ ഇടിച്ച് യുവാവ് മരിച്ചു. പയ്യാവൂർ-ഉളിക്കൽ മലയോര ഹൈവേയിലാണ് അപകടമുണ്ടായത്. മുണ്ടാനൂര്‍ സ്വദേശി ഷിബിൻ(25) ആണ് മരിച്ചത്. പയ്യാവൂരിൽ നിന്നും മുണ്ടാനൂരിലെ വീട്ടിലേക്ക് വരുന്ന വഴിക്ക് ചമതച്ചാൽ കുളത്തുംകുഴിയിൽ വെച്ചാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഷിബിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടങ്ങൾ പതിവായ മലയോര ഹൈവേയിൽ മുന്നറിയിപ്പ് ബോര്‍ഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ബൈക്ക് സംരക്ഷണ വേലിയിൽ ഇടിച്ച് യുവാവ് മരിച്ചു - accident news
മുണ്ടാനൂര്‍ സ്വദേശി ഷിബിൻ(25) ആണ് മരിച്ചത്.
കണ്ണൂര്‍: മലയോര ഹൈവേയിൽ ചമതച്ചാലിൽ ബൈക്ക് സംരക്ഷണ വേലിയിൽ ഇടിച്ച് യുവാവ് മരിച്ചു. പയ്യാവൂർ-ഉളിക്കൽ മലയോര ഹൈവേയിലാണ് അപകടമുണ്ടായത്. മുണ്ടാനൂര്‍ സ്വദേശി ഷിബിൻ(25) ആണ് മരിച്ചത്. പയ്യാവൂരിൽ നിന്നും മുണ്ടാനൂരിലെ വീട്ടിലേക്ക് വരുന്ന വഴിക്ക് ചമതച്ചാൽ കുളത്തുംകുഴിയിൽ വെച്ചാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഷിബിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടങ്ങൾ പതിവായ മലയോര ഹൈവേയിൽ മുന്നറിയിപ്പ് ബോര്‍ഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പയ്യാവൂർ - ഉളിക്കൽ മലയോര ഹൈവേയിലാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. മുണ്ടാ നൂരിലെ കാഞ്ഞിരക്കൊഴുപ്പിൽ ബാലന്റയും ഷീലയുടേയും മകൻ ഷിബിനാണ് (25) മരണപ്പെട്ടത്. പയ്യാവൂരിൽ നിന്നും മുണ്ടാനൂരിലെ വീട്ടിലേക്ക് വരുന്ന വഴിക്ക് ചമതച്ചാൽ കുളത്തുംകുഴിയിൽ വെച്ച് ബൈക്ക് സംരക്ഷണ വേലിയിൽ ഇടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഷിബിൻ തൽക്ഷണം മരിക്കുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട നാട്ടുകാരാണ് ഷിബിനെ ആശുപത്രിയിൽ എത്തിച്ചത്. തളിപ്പറമ്പിലെ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
അപകടങ്ങൾ പതിവായ മലയോര ഹൈവേയിൽ അപകട മുന്നറിയിപ്പുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടും ബന്ധപ്പെട്ടവർ ഇക്കാലമത്രയും ശ്രദ്ധ കൊടുക്കാത്തതാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും.ഇ ടി വി ഭാ ര ത്കണ്ണൂർ .Body:KL_KNR_02_5.1.20_accident_KL10004Conclusion: