ETV Bharat / state

കാട്ടാന ആക്രമണം; രഘുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു; പ്രതിഷേധം - kerala news updates

ആറളത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച രഘുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലാണ് പോസ്‌റ്റ്‌മോര്‍ട്ട നടപടി പൂര്‍ത്തിയാക്കിയത്. വന്യമൃഗ ശല്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍.

Bodycremation  കാട്ടാന ആക്രമണം  രഘുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു  wild elephant attack in kannur  ആറളത്ത് കാട്ടാന ആക്രമണം  പരിയാരം മെഡിക്കല്‍ കോളജ്  കാട്ടാനയുടെ ആക്രമണം  kerala news updates  latest news in kerala
രഘുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു
author img

By

Published : Mar 18, 2023, 7:33 PM IST

രഘുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രഘു കണ്ണന്‍റെ (43) മൃതദേഹം സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മൃതദേഹം കുടുംബത്തിന് വിട്ട് നല്‍കിയത്. സംസ്‌കാര ചടങ്ങില്‍ പൊലീസെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. വന്യമൃഗ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടും അതിനെതിരെ നടപടി സ്വീകരിക്കാത്തതിനെ ചൊല്ലിയാണ് നാട്ടുകാരെത്തിയത്. പൊലീസ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന രഘു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് സംഭവം. റോഡിന് അപ്പുറമുള്ള തോട്ടത്തില്‍ വിറക്‌ ശേഖരിക്കാന്‍ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.

രഘുവിനൊപ്പമുണ്ടായിരുന്ന അയല്‍വാസി ബിജു തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തിനിരയായ രഘുവിനെ സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും വനം വകുപ്പിന്‍റെ ആര്‍ആര്‍ടി സംഘവുമെത്തി പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വന്യമൃഗ രോഷത്തില്‍ പൊലിഞ്ഞ ജീവനുകള്‍: ഒരു വര്‍ഷത്തിനിടെ ആറളം ഫാമില്‍ മാത്രം നാല് പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. രഘുവിന്‍റെ മരണത്തോടെ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ എണ്ണം 11 ആയി. കഴിഞ്ഞ വര്‍ഷം ജനുവരി 31ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചെത്ത് തൊഴിലാളിയായിരുന്ന ആക്രമണത്തിലെ അവസാന ഇര. കഴിഞ്ഞ വര്‍ഷം തന്നെയുണ്ടായ മറ്റൊരു കാട്ടാന ആക്രമണമായിരുന്നു ബ്ലോക്ക് ഏഴിൽ പുതുശേരി ദാമു എന്നയാളുടേത്.

പരിഹാരം തേടി ജനങ്ങള്‍ കണ്‍തുറക്കാതെ അധികൃതര്‍: കാട്ടാന ആക്രമണത്തില്‍ ഓരോ ജീവനുകള്‍ പൊലിയുമ്പോഴും പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങും. നാട്ടുകാരുടെ പ്രതിഷേധം കനക്കുമ്പോള്‍ വനംവകുപ്പും ഭരണകൂടവും ഉടന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി സാഹചര്യം തണുപ്പിക്കും. രഘുവിന്‍റെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ പ്രതിഷേധം ഇതേ വിഷയം ആവശ്യപ്പെട്ട് കൊണ്ടായിരുന്നു.

read more: കാട്ടാനപ്പേടിയിൽ ഇടുക്കി ; രണ്ട് മാസത്തിനുള്ളിൽ തകർത്തത് പതിനഞ്ചോളം വീടുകൾ

കഴിഞ്ഞ വര്‍ഷം ദാമു ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ നാട്ടുകാര്‍ ശക്തമായി പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ജില്ല കലക്‌ടര്‍ സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി. ജനവാസ മേഖലയിലെത്തുന്ന കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള മാര്‍ഗം സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്‌തു.

എന്നാല്‍ കലക്‌ടറുടെ വാക്ക് പാഴ്‌വാക്കാവുകയായിരുന്നു. ആനകളെ തുരത്താന്‍ ആനമതില്‍ തന്നെ സ്ഥാപിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വാക്കും പാഴ്‌വാക്കായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മേഖലയിലെത്തുന്ന കാട്ടാനകളെ തുരത്താനായി താത്കാലിക സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാമെന്ന് പറയുകയും അതിനായി സര്‍വേ നടത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ അതും പാതി വഴിയിലായി.

നിലവില്‍ വന്യമൃഗ ശല്യത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഇനിയും എത്ര പേരുടെ ജീവനുകള്‍ പൊലിയണം ഇതിനൊരു നടപടിയെടുക്കാനെന്ന ചോദ്യം ഉയര്‍ത്തുകയാണ് പ്രദേശവാസികള്‍.

Also read: വിറക് ശേഖരിക്കാൻ പോയ യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ചു; കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പൊലിഞ്ഞത് 12 ജീവന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.