കണ്ണൂർ: കൊവിഡ് സെൻ്ററിൽ നിന്നും റിമാൻ്റ് പ്രതി ചാടിപ്പോയി. കാസർകോട് മാങ്ങാട് സ്വദേശി റംസാൻ സൈനുദ്ദീനാണ് രക്ഷപ്പെട്ടത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ട്രീറ്റ്‌മെന്‍റ് സെൻ്ററിലായിരുന്നു ഇയാൾ. ചക്കരക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും റംസാൻ ചാടിപ്പോയിരുന്നു. കണ്ണൂർ തോട്ടടയിലെ താൽക്കാലിക ക്വാറൻ്റൈൻ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ജൂൺ പത്തിനായിരുന്നു ഇയാൾ ചാടിപ്പോയത്. രണ്ട് ദിവസത്തിനകം പിടികൂടുകയായിരുന്നു.
കൊവിഡ് സെൻ്ററിൽ നിന്ന് റിമാൻ്റ് പ്രതി ചാടിപ്പോയി - കൊവിഡ് സെൻ്റർ
അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ട്രീറ്റ്‌മെന്‍റ് സെൻ്ററിലായിരുന്നു ഇയാൾ.

കൊവിഡ് സെൻ്ററിൽ നിന്ന് റിമാൻ്റ് പ്രതി ചാടിപ്പോയി