ETV Bharat / state

ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തോൽപ്പിക്കാന്‍ യുഡിഎഫ് ശ്രമമെന്ന് മുഖ്യമന്ത്രി - ജമാഅത്തെ ഇസ്ലാമി

തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തോൽപ്പിക്കാമെന്ന വ്യാമോഹമാണ് യുഡിഎഫിനെന്ന് അദ്ദേഹം പറഞ്ഞു.

The CM said that the UDF was trying to defeat the Left by joining hands with Jamaat-e-Islami  UDF was trying to defeat the Left by joining hands with Jamaat-e-Islami  Jamaat-e-Islami  ജമാഅത്തെ ഇസ്ലാമി  മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി
author img

By

Published : Dec 8, 2020, 12:42 PM IST

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി അവിശുദ്ധ ബന്ധം ഉണ്ടാക്കിയിരിക്കുകയാണ് യുഡിഎഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുവഴി ഇടതുപക്ഷത്തെ തോൽപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സൗകര്യങ്ങളോടു കൂടി തളിപ്പറമ്പ് പൂമംഗലത്ത് നിർമിച്ച ഇ. കെ. നായനാർ മന്ദിരം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.

ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തോൽപ്പിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് മുഖ്യമന്ത്രി

പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ നിക്ഷേപ പദ്ധതിയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് സിപിഎം പന്നിയൂർ ലോക്കൽ കമ്മിറ്റി ഓഫീസും സ്മാരക ഹാളും ലൈബ്രറിയും ഒരുക്കിയത്. ഇ. കെ. നായനാർ മന്ദിരത്തിനകത്ത് കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രവും പി കൃഷ്ണപിള്ള, എകെജി, ഇഎംഎസ് എന്നിവരെ കേന്ദ്രമാക്കിയുള്ള മ്യൂറൽ പെയിന്‍റിങും ഒരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.