ETV Bharat / state

'വിശ്വവിഖ്യാതമായ കയ്യൊപ്പ്' ; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് സുരേഷിനെ തേടിയെത്തിയ 'കത്തിന്‍റെ കഥ'

കഥകൾ പറഞ്ഞ് ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരന് ആദരമായി ചിത്രം വരച്ച് അയച്ചുകൊടുത്തതിന്‍റെ മറുപടിയായാണ് സുരേഷിനെ തേടി ആ കത്ത് എത്തിയത്. കണ്ണൂർ കരിവെള്ളൂർ എവി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സുരേഷ് അന്നൂർ കേരളത്തിലെ അപൂർവം ഡോട്ട് ചിത്രകാരൻമാരിൽ ഒരാളാണ്

suresh annoor dot painting Vaikom Muhammad Basheer
ബഷീറിന്‍റെ കത്ത്
author img

By

Published : Jul 6, 2023, 10:02 PM IST

'വിശ്വവിഖ്യാതമായ കയ്യൊപ്പ്' ; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് സുരേഷിനെ തേടിയെത്തിയ 'കത്തിന്‍റെ കഥ'

കണ്ണൂർ : മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് അതായത് 1993 സെപ്‌റ്റംബർ മാസം, ഹിന്ദി അധ്യാപകനും ചിത്രകാരനുമായ സുരേഷ് അന്നൂരിനെ തേടി ഒരു പോസ്റ്റുകാർഡ് വന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു."പ്രിയപ്പെട്ട സുരേഷ് , ചിത്രം നന്നായിരിക്കുന്നു, ധാരാളം വരയ്ക്കുക, വിജയം നേരുന്നു". താഴെ വിശ്വവിഖ്യാതമായ ആ കയ്യൊപ്പും. കഥകളുടെ സുൽത്താൻ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ...

കഥകൾ പറഞ്ഞ് ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരന് ആദരമായി ചിത്രം വരച്ച് അയച്ചുകൊടുത്തതിന്‍റെ മറുപടിയായാണ് സുരേഷിനെ തേടി ആ കത്ത് എത്തിയത്. കഥകൾ വായിച്ചും കഥാകൃത്തിനെ ആഴത്തിലറിഞ്ഞും ആരാധന തോന്നിയപ്പോഴാണ് ബഷീറിനെ സുരേഷ് കാൻവാസിലാക്കിയത്. കണ്ണൂർ കരിവെള്ളൂർ എവി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സുരേഷ് അന്നൂർ കേരളത്തിലെ അപൂർവം ഡോട്ട് ചിത്രകാരൻമാരിൽ ഒരാളാണ്.

കഴിഞ്ഞ മുപ്പത് വർഷമായി കലാരംഗത്ത് സജീവമാണ് ഈ അധ്യാപകൻ. ബഷീറിനെ വരച്ചതും വെള്ളപ്പേപ്പറില്‍ കുഞ്ഞുകുഞ്ഞ് കുത്തുകളിട്ടാണ്. കാറല്‍മാക്സ് മുതല്‍ ഇകെ നായനാർ വരയും നരേന്ദ്രമോദി മുതല്‍ കെ കരുണാകരൻ വരെയും സുരേഷിന്‍റെ വരകളിലുണ്ട്. അന്തരിച്ച സിനിമ താരങ്ങളായ കലാഭവൻ മണിയും മോനിഷയേയുമൊക്കെ സുരേഷ് ഡോട്ട് പെയിന്‍റിങ് വഴി സൃഷ്ടിച്ചിട്ടുമുണ്ട്. മലയാള സാഹിത്യത്തെ സാധാരണക്കാരന്‍റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ പ്രിയ കഥാകാരൻ ഓർമയായി 29 വർഷങ്ങൾ പിന്നിടുമ്പോൾ ബേപ്പൂര്‍ സുല്‍ത്താൻ അയച്ച കത്തിന്‍റെ ഓർമത്തിളക്കത്തിലാണ് ചിത്രകാരനായ സുരേഷ് അന്നൂർ.

ഡോട്ട് പെയിന്‍റിങ് : നിരവധി ചെറിയ കുത്തുകൾ ചേർന്ന് മനോഹരമായ വലിയ ചിത്രം സൃഷ്ടിക്കുന്നതാണ് ഡോട്ട് ചിത്രരചന. അപൂർവം കലാകാരൻമാർ മാത്രമാണ് ഈ രംഗത്ത് സജീവമായിട്ടുള്ളത്. ആയിരക്കണക്കിന് കുത്തുകൾ ചേർത്താണ് മനോഹര ചിത്രങ്ങൾ സൃഷ്‌ടിക്കുന്നത്. ഡോട്ട് പെയിന്‍റിങ്ങിന് ഇപ്പോൾ കലാകാരൻമാർക്കിടയില്‍ വലിയ പ്രചാരമുണ്ട്.

വൈക്കം മുഹമ്മദ് ബഷീർ: ഏറ്റവുധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു. സ്വന്തം ജീവിതവും സമൂഹവും, കഥകളും നോവലുകളുമായി.

പ്രേമലേഖനം, ബാല്യകാലസഖി, ന്‍റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീ നിലയം, വിഡ്ഢികളുടെ സ്വർണം, മുച്ചീട്ടുകളിക്കാരന്‍റെ മകൾ, ജീവിത നിഴല്‍പ്പാടുകൾ, സർപ്പയജ്ഞം തുടങ്ങി മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എഴുതിവെച്ച നിരവധി നോവലുകളും കഥകളും ബഷീറിന്‍റേതായി പ്രസിദ്ധീകരിക്കപ്പെട്ടു.

അതീവലളിതവും ശൈലികൾ നിറഞ്ഞതുമായ രചനകൾ ബഷീറിനെ കഥകളുടെ സുല്‍ത്താനാക്കി. 1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ ജനിച്ച ബഷീർ 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ മരിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്ന് ഒളിച്ചോടിയതാണ്‌ ബഷീറിന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്‌.

പിന്നീട് സ്വാതന്ത്ര്യസമര പോരാളിയായി മാറി. ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. വിവിധ വേഷങ്ങളില്‍ വിവിധ തൊഴിലുകൾ ചെയ്‌തു. തിരികെ കേരളത്തിലെത്തിയ ശേഷമാണ് കഥകളും നോവലുകളും എഴുതി മലയാളിയുടെ ഹൃദയത്തിലേക്ക് കുടിയേറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.