കണ്ണൂര്‍: കൃഷ്‌ണ മേനോന്‍ സ്‌മാരക വനിതാ കോളജില്‍ എസ്എഫ്ഐ-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോളജില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും ചിത്രങ്ങള്‍ നിലത്ത് പതിച്ചത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ നഗരത്തില്‍ പ്രകടനം നടത്തുകയും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായുടെയും ചിത്രങ്ങള്‍ കോളജില്‍ പതിപ്പിക്കുകയും വിദ്യാര്‍ഥികളെകൊണ്ട് അതില്‍ ചവിട്ടിക്കുകയും ചെയ്‌ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എം. അനീഷ് കുമാര്‍ ആവശ്യപ്പെട്ടു.