കണ്ണൂർ: കടലിലും കരയിലുമായി പഴുതുകളടച്ചുള്ള പരിശോധനയിലൂടെ ഭീകരരെ പിടികൂടാൻ ഇനി സാഗർ കവച്. സംസ്ഥാനത്തെ തീരപ്രദേശങ്ങളിലാണ് തീവ്രവാദികളെ പിടികൂടുന്നതിനായി സാഗർ കവച് എന്ന പേരിൽ മോക് ഡ്രിൽ നടത്തിയത്.
മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനൊപ്പം തീരപ്രദേശങ്ങളിലെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ഹാർബറിലും പുലിമുട്ടുകളിലും പ്രത്യേക പിക്കറ്റ് സ്ഥാപിച്ചിട്ടുണ്ട്.
എഎസ്ഐ വരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മോക് ഡ്രില്ലിന്റെ ഭാഗമായി ബോട്ട് പട്രോളിങ് നടത്തി. കോസ്റ്റ് ഗാർഡ് നടത്തുന്ന സാഗർ കവച് പരിശോധനയിൽ ലോക്കൽ പൊലീസ്, തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, തുറമുഖ- ഫിഷറീസ് വകുപ്പുകൾ, കടലോര ജാഗ്രത സമിതി എന്നിവരാണ് പങ്കെടുക്കുന്നത്.