കണ്ണൂര്‍: പൊന്ന്യം നായനാര്‍ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷിനെയാണ് (33) എസ്.ഐ നിജീഷ്, കോണ്‍സ്റ്റബിള്‍മാരായ റോഷിത്ത്, വിജേഷ് എന്നിവര്‍ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരില്‍ വെച്ചാണ് പ്രതി തിങ്കളാഴ്ച രാത്രി പിടിയിലായത്. അന്നേ ദിവസം തന്നെ നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാ കേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞതും ഇയാള്‍ തന്നെയാണ് പൊലീസ് ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിച്ചു.
പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമാണ് പ്രതി നടത്തിയതെന്ന് ഡി.വൈ.എസ്.പി വേണുഗോപാല്‍ പറഞ്ഞു. പ്രതിയുടെ പേരില്‍ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.