കണ്ണൂർ: ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിൽ പ്രതിഷേധം. ശ്രീകണ്ഠാപുരം, ആളാക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസുകൾ പ്രവർത്തകർ പൂട്ടിയിടുകയും ശ്രീകണ്ഠാപുരത്ത് കരിങ്കൊടി നാട്ടുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. എ ഗ്രൂപ്പിന്‍റെ സീറ്റിൽ ഐ ഗ്രൂപ്പ് നേതാവിനെ സ്ഥാനാർഥി ആക്കുന്നതിനെതിരെയാണ് പ്രതിഷേധം.
ഐ ഗ്രൂപ്പുകാരനുമായ സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിലാണ് പ്രതിഷേധം. എ ഗ്രൂപ്പ് നേതാവായ സോണി സെബാസ്റ്റ്യന് സീറ്റ് നൽകണമെന്നാണ് കോൺഗ്രസിന്‍റെ നിലവിലെ ആവശ്യം.