ETV Bharat / state

'കുന്ന് ഇല്ലാതായാല്‍ കുടിവെള്ളമില്ല'; കാങ്കോലിലെ കുന്നിടിക്കലിനെതിരെ പ്രതിഷേധം

കാങ്കോൽ സ്വാമിമുക്ക്, മാത്തിൽ റോഡിലെ കോട്ടക്കുന്ന് ഇടിച്ചു നീക്കുന്നതിന് എതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. മണ്ണ് ഖനനം എന്തു വില കൊടുത്തും ചെറുക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്

hill sliding and soil taking in Kankol  protest against hill sliding and soil taking  Protest in Kankol Kannur  Kankol hill sliding  കാങ്കോലിലെ കുന്നിടിക്കലിനെതിരെ പ്രതിഷേധം  കുന്നിടിക്കലിനെതിരെ പ്രതിഷേധം  കാങ്കോൽ സ്വാമിമുക്ക്  മാത്തിൽ റോഡിലെ കോട്ടക്കുന്ന്  മണ്ണ് ഖനനം  കാങ്കോൽ ആലപ്പടമ്പിൽ കുന്നിടിച്ചു കടത്തൽ  കാങ്കോൽ ആലപ്പടമ്പ്
'കുന്ന് ഇല്ലാതായാല്‍ കുടിവെള്ളം കിട്ടില്ല'; കാങ്കോലിലെ കുന്നിടിക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നു
author img

By

Published : Nov 25, 2022, 4:06 PM IST

കണ്ണൂര്‍: കാങ്കോൽ ആലപ്പടമ്പിൽ കുന്നിടിച്ചു കടത്തൽ വ്യാപകമെന്ന് പരാതി. കാങ്കോൽ സ്വാമിമുക്ക്, മാത്തിൽ റോഡിലെ കോട്ടക്കുന്ന് ഇടിച്ചു നീക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. മണ്ണ് ഖനനം എന്തുവില കൊടുത്തും ചെറുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

കുന്നിടിക്കലിനെതിരെ പ്രതിഷേധം ശക്തം

നിരവധി കുന്നുകളുണ്ടായിരുന്ന നാടാണ് കാങ്കോൽ, ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്. എന്നാലിന്ന് ഇടിക്കുകയും തുരക്കുകയും ചെയ്യാത്ത കുന്നുകളൊന്നും ഇവിടെയില്ല. പയ്യന്നൂർ, തൃക്കരിപ്പൂർ, കല്യാശേരി മണ്ഡലങ്ങളിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കും ചതുപ്പുകൾ നികത്താനും വരെ ടിപ്പറുകളെത്തുന്നത് കരിവെള്ളൂരിനും കിഴക്കുള്ള കാങ്കോൽ, ആലപ്പടമ്പയിലേക്കാണ്. അപൂർവം ചിലയിടങ്ങളിൽ മാത്രമാണ് കുന്നിടിക്കലിനെതിരെ നേർത്ത പ്രതിഷേധമെങ്കിലും ഉണ്ടാകുന്നത്.

എന്നാൽ കാങ്കോൽ സ്വാമിമുക്ക്, മാത്തിൽ റോഡിലെ കോട്ടക്കുന്ന് ഇടിച്ചു നീക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ ശക്തമായി തന്നെ രംഗത്തുവന്നു. മണ്ണ് ഖനനം ചെറുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്‌ച മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്ന് ഇടിച്ച് മണ്ണ് കടത്തിത്തുടങ്ങിയത്.

കുന്ന് ഇല്ലാതാകുന്നതോടെ തങ്ങളുടെ കുടിവെള്ള ലഭ്യതയും നിലയ്‌ക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു. കുന്നിടിക്കലുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു. എന്തു വില കൊടുത്തും കുന്നിനെ സംരക്ഷിക്കുമെന്നാണ് സമീപവാസികളുടെ നിലപാട്. കഴിഞ്ഞ ദിവസം പൊലീസുൾപ്പെടെ വന്നെങ്കിലും മണ്ണ് കടത്താനെത്തിയ വണ്ടികളെ നാട്ടുകാർ തിരിച്ചയക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.