ETV Bharat / state

ഏഴിമല നാവിക അക്കാദമിക്ക് രാഷ്‌ട്രപതി 'പ്രസിഡന്‍റ്സ് കളര്‍ അവാര്‍ഡ്' സമ്മാനിച്ചു

author img

By

Published : Nov 20, 2019, 12:23 PM IST

Updated : Nov 20, 2019, 1:23 PM IST

മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്‍സ് കളര്‍ അവാര്‍ഡ്. ഏഴിമല നാവിക അക്കാദമിയില്‍ നടന്ന ചടങ്ങില്‍ കാഡറ്റ് സുശീൽ സിങ് രാഷ്ട്രപതിയിൽ നിന്നും പ്രസിഡന്‍റ്സ് കളര്‍ അവാർഡ് ഏറ്റുവാങ്ങി

ഏഴിമല നാവിക അക്കാദമി

കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി ചരിത്ര മുഹൂർത്തത്തിൽ. സൈനിക സേവന മികവിനുള്ള 'പ്രസിഡന്‍റ്സ് കളര്‍ അവാര്‍ഡ്' രാഷ്ട്രപതി രാം നാഥ് കോവിന്ദ് അക്കാദമിക്ക് സമ്മാനിച്ചു. മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയാണിത് . നേവൽ അക്കാദമിയില്‍ വരാനിരിക്കുന്നത് വിവര സാങ്കേതികതയുടെ കാലമാണെന്നും ഇതിനനുസൃതമായി പരിശീലനത്തിലടക്കം ആവശ്യമായ മാറ്റം വരുത്തണമെന്നും രാഷ്ട്രപതി പറഞ്ഞു.

ഏഴിമല നാവിക അക്കാദമിക്ക് രാഷ്‌ട്രപതി 'പ്രസിഡന്‍റ്സ് കളര്‍ അവാര്‍ഡ്' സമ്മാനിച്ചു

പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം. രാവിലെ ഏഴ് മണിക്ക് കാഡറ്റുകളുടെ പരേഡോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. നാവികസേനാ മേധാവിക്കൊപ്പം തുറന്ന വാഹനത്തിൽ രാഷ്ട്രപതി പരേഡ് പരിശോധിച്ചു. സർവമത പ്രാർഥനക്ക് ശേഷം കേഡറ്റ് സുശീൽ സിങ് രാഷ്ട്രപതിയിൽ നിന്നും പ്രസിഡന്‍റ് സ് കളർ ഏറ്റുവാങ്ങി. തുടർന്ന് 24 പ്ലറ്റൂണുകൾ അണിനിരന്ന പരേഡിനെ രാഷ്ട്രപതി അഭിവാദ്യം ചെയ്‌തു.

നാവിക അക്കാദമിയിലെ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും ലോകോത്തര നിലവാരത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നവർ രാജ്യത്തിന്‍റെ സേനക്ക് മുതൽകൂട്ടാവും എന്ന് ഉറപ്പാണ്. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ സേനാ വിഭാഗങ്ങൾ ജാഗ്രതയോടെ ഇരിക്കേണ്ടത് അനിവാര്യമാണ്. മികച്ച സേവനത്തിനുള്ള ഈ പുരസ്കാരം മുന്നോട്ടുള്ള പ്രയാണത്തിൽ ഊർജമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നാവിക സേനാ മേധാവി അഡ്മിറൽ കരം വീർ സിങ്, ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ല, ഏഴിമല നാവിക അക്കാദമി കമാൻഡൻഡ് വൈസ് അഡ്മിറൽ ദിനേഷ്‌കുമാർ ത്രിപാഠി തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം പുരസ്കാര ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും അഭാവം ശ്രദ്ധേയമായി. അക്കാദമിയുടെ പ്രോഗ്രാം ചാർട്ടിൽ മുഖ്യമന്ത്രിയുടെ പേരും പങ്കെടുക്കുന്ന സമയവും പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതെന്നാണ് റിപ്പോർട്ട. അതേസമയം നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞയാഴ്‌ച മുഖ്യമന്ത്രി ഡല്‍ഹിയിൽ നടന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ പോയിരുന്നു.

Intro:ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി ചരിത്ര മുഹൂർത്തത്തിൽ. സൈനിക സേവന മികവിനുള്ള പ്രസിഡണ്ട്സ് കളേഴ്സ് ബഹുമതി, രാഷ്ട്രപതി രാം നാഥ് കോവിന്ദ് അക്കാദമിക്ക് സമ്മാനിച്ചു. നേവൽ അക്കാദമി
വരാനിരിക്കുന്നത് വിവര സാങ്കേതികയുടെ കാലമാണെന്നും ഇതിനനു സൃതമായി പരിശീലനത്തിലടക്കം ആവശ്യമായ മാറ്റം വരുത്തണമെന്നും രാഷ്ട്രപതി പറഞ്ഞു.

V/o

പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. രാവിലെ 7 ന് കാസറ്റുകളുടെ പരേഡോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

Hold

നാവിക അക്കാദമിയിലെ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും ലോകോത്തര നിലവാരത്തിലുള്ളതാണ്. അതു കൊണ്ടു തന്നെ ഇവിടെ നിന്നും പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നവർ രാജ്യത്തിന്റെ സേനയ്ക്ക് മുതൽകൂട്ടാവും എന്ന് ഉറപ്പാണ്.രാജ്യത്തിന്റെ പതാക ഒരിക്കലും താഴെ പോകാൻ അനുവദിക്കരുത്. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ സേനാ വിഭാഗങ്ങൾ ജാഗ്രതയോടെ ഇരിക്കേണ്ടത് അനിവാര്യമാണ്. മികച്ച സേവനത്തിനുള്ള ഈ പുരസ്കാരം മുന്നോട്ടുള്ള പ്രയാണത്തിൽ ഊർജ്ജമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

byte

നാവികസേനാ മേധാവിക്കൊപ്പം തുറന്ന വാഹനത്തിൽ രാഷ്ട്രപതി പരേഡ് പരിശോധിച്ചു. സർവമത പ്രാർഥനക്കു ശേഷം കാഡറ്റ് സുശീൽ സിംഗ്, രാഷ്ട്രപതിയിൽ നിന്നും പ്രസിഡണ്ട് കളർ ഏറ്റുവാങ്ങി. അക്കാദമിയുടെ ചരിത്രത്തിൽ സുവർണ നിമിഷമായി ഈ ചടങ്ങ്.
തുടർന്ന് 24 പ്ലറ്റൂണുകൾ അണിനിരന്ന പരേഡിനെ രാഷ്ട്രപതി അഭിവാദ്യം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നാവിക സേനാ മേധാവി അഡ്മിറൽ കരം വീർ സിംഗ്, ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ് ല, ഏഴിമല നാവിക അക്കാദമി കമാൻഡൻഡ് വൈസ് അഡ്മിറൽ ദിനേഷ്‌കുമാർ ത്രിപാഠി തുടങ്ങിയവർ സംബന്ധിച്ചു. അതെ സമയം പുരസ്കാര ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും അഭാവം ശ്രദ്ധേയമായി.
മുഖ്യമന്ത്രിയുടെ ജന്മനാട്ടിൽ, ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രത്തിൽ നടന്ന ഈ അഭിമാന ചടങ്ങിലെ അഭാവമാണ് ചർച്ചാ വിഷയമായത്. അക്കാദമിയുടെ പ്രോ ഗ്രാം ചാർട്ടിൽ മുഖ്യമന്ത്രിയുടെ പേരും പങ്കെടുക്കുന്ന സമയവും പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിയമ സഭാ സമ്മേളനനം നടക്കുന്നതിനാലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതെന്നാണ് പറയുന്നത്. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞാഴ്ച മുഖ്യമന്ത്രി ദില്ലിയിൽ നടക്കുന്ന സി.പി.എം.പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ പോയിരുന്നു.Body:ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി ചരിത്ര മുഹൂർത്തത്തിൽ. സൈനിക സേവന മികവിനുള്ള പ്രസിഡണ്ട്സ് കളേഴ്സ് ബഹുമതി, രാഷ്ട്രപതി രാം നാഥ് കോവിന്ദ് അക്കാദമിക്ക് സമ്മാനിച്ചു. നേവൽ അക്കാദമി
വരാനിരിക്കുന്നത് വിവര സാങ്കേതികയുടെ കാലമാണെന്നും ഇതിനനു സൃതമായി പരിശീലനത്തിലടക്കം ആവശ്യമായ മാറ്റം വരുത്തണമെന്നും രാഷ്ട്രപതി പറഞ്ഞു.

V/o

പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. രാവിലെ 7 ന് കാസറ്റുകളുടെ പരേഡോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

Hold

നാവിക അക്കാദമിയിലെ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും ലോകോത്തര നിലവാരത്തിലുള്ളതാണ്. അതു കൊണ്ടു തന്നെ ഇവിടെ നിന്നും പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നവർ രാജ്യത്തിന്റെ സേനയ്ക്ക് മുതൽകൂട്ടാവും എന്ന് ഉറപ്പാണ്.രാജ്യത്തിന്റെ പതാക ഒരിക്കലും താഴെ പോകാൻ അനുവദിക്കരുത്. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ സേനാ വിഭാഗങ്ങൾ ജാഗ്രതയോടെ ഇരിക്കേണ്ടത് അനിവാര്യമാണ്. മികച്ച സേവനത്തിനുള്ള ഈ പുരസ്കാരം മുന്നോട്ടുള്ള പ്രയാണത്തിൽ ഊർജ്ജമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

byte

നാവികസേനാ മേധാവിക്കൊപ്പം തുറന്ന വാഹനത്തിൽ രാഷ്ട്രപതി പരേഡ് പരിശോധിച്ചു. സർവമത പ്രാർഥനക്കു ശേഷം കാഡറ്റ് സുശീൽ സിംഗ്, രാഷ്ട്രപതിയിൽ നിന്നും പ്രസിഡണ്ട് കളർ ഏറ്റുവാങ്ങി. അക്കാദമിയുടെ ചരിത്രത്തിൽ സുവർണ നിമിഷമായി ഈ ചടങ്ങ്.
തുടർന്ന് 24 പ്ലറ്റൂണുകൾ അണിനിരന്ന പരേഡിനെ രാഷ്ട്രപതി അഭിവാദ്യം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നാവിക സേനാ മേധാവി അഡ്മിറൽ കരം വീർ സിംഗ്, ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ് ല, ഏഴിമല നാവിക അക്കാദമി കമാൻഡൻഡ് വൈസ് അഡ്മിറൽ ദിനേഷ്‌കുമാർ ത്രിപാഠി തുടങ്ങിയവർ സംബന്ധിച്ചു. അതെ സമയം പുരസ്കാര ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും അഭാവം ശ്രദ്ധേയമായി.
മുഖ്യമന്ത്രിയുടെ ജന്മനാട്ടിൽ, ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രത്തിൽ നടന്ന ഈ അഭിമാന ചടങ്ങിലെ അഭാവമാണ് ചർച്ചാ വിഷയമായത്. അക്കാദമിയുടെ പ്രോ ഗ്രാം ചാർട്ടിൽ മുഖ്യമന്ത്രിയുടെ പേരും പങ്കെടുക്കുന്ന സമയവും പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിയമ സഭാ സമ്മേളനനം നടക്കുന്നതിനാലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതെന്നാണ് പറയുന്നത്. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞാഴ്ച മുഖ്യമന്ത്രി ദില്ലിയിൽ നടക്കുന്ന സി.പി.എം.പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ പോയിരുന്നു.Conclusion:ഇല്ല
Last Updated : Nov 20, 2019, 1:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.