ETV Bharat / state

ഹർത്താൽ ഗൂഢാലോചന: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന - kerala latest news

റെയ്‌ഡ് നടന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥർ ഇന്ന് അതത് പൊലീസ്‌ സ്‌റ്റേഷനുകളിൽ ഹാജരാകും. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഢാലോചന കണ്ടെത്തുന്നതിനുമായാണ് റെയ്‌ഡ്.

Police inspection shops related to Popular Front  തീവ്രവാദ പ്രവർത്തനങ്ങൾ  terror activities in the country  Popular Front  പോപ്പുലര്‍ ഫ്രണ്ട്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന  ഹർത്താൽ ഗൂഡാലോചന  റെയ്‌ഡ്  national news  kerala latest news  malayalam latest news
ഹർത്താൽ ഗൂഢാലോചന: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന
author img

By

Published : Sep 26, 2022, 8:30 AM IST

Updated : Sep 26, 2022, 10:44 AM IST

കണ്ണൂര്‍: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള കടകളിലും വീടുകളിലും ഞായറാഴ്‌ച(25.09.2022) പൊലീസ് റെയ്‌ഡ് നടത്തി. റെയ്‌ഡിൽ താണയിലെ ബി മാർട്ട് എന്ന സ്ഥാപനത്തിൽ റെയ്‌ഡ് നടത്തിയതിൽ കമ്പ്യൂട്ടര്‍, മൊബൈൽ ഫോണ്‍, ഫയല്‍ എന്നിവ പിടിച്ചെടുത്തു. കണ്ണൂർ ഡിസിപി കെ രത്‌നകുമാറിന്‍റെ നേതൃത്വത്തിൽ വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച റെയ്‌ഡ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായി പൊലീസ് അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന

പാപ്പിനിശ്ശേരി, വളപട്ടണം, ഇരിട്ടി, മട്ടന്നൂർ, കണ്ണപുരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും പരിശോധന നടന്നു. റെയ്‌ഡ് നടന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥർ ഇന്ന് അതത് പൊലീസ്‌ സ്‌റ്റേഷനുകളിൽ ഹാജരാകും. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഢാലോചന കണ്ടെത്തുന്നതിനുമായാണ് റെയ്‌ഡ്.

ഏതെങ്കിലും രീതിയിൽ ഇവർ വിദേശ രാജ്യങ്ങളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. സെപ്‌റ്റംബർ 22 ന് 11 സംസ്ഥാനങ്ങളിൽ നിന്നായി 106 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) പ്രവർത്തകരെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചുവെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിൽ പ്രധിഷേധിച്ച് സെപ്‌റ്റംബർ 23 നാണ് കേരളത്തിൽ പിഎഫ്‌ഐ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്‌തത്.

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നടന്ന ഹർത്താലിൽ സർക്കാർ ബസുകൾ ഉൾപ്പടെ പൊതുമുതൽ നശിപ്പിക്കുകയും പൊതുജനങ്ങളെ ഉപദ്രവിക്കുകയും ചെയ്‌തിരുന്നു.

Last Updated : Sep 26, 2022, 10:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.