ETV Bharat / state

പെരിയ ഇരട്ട കൊലക്കേസ്; പ്രതികളെ ചോദ്യം ചെയ്യുന്നു

മുഖ്യ പ്രതി പീതാബരനടക്കം 11 പ്രതികളെയാണ് ചോദ്യം ചെയ്യുന്നത്.

പെരിയ ഇരട്ട കൊലക്കേസ്; പ്രതികളെ ചോദ്യം ചെയ്യാൻ ആരംഭിച്ചു  പെരിയ ഇരട്ട കൊലക്കേസ്  യൂത്ത് കോൺഗ്രസ്  ശരത്ത് ലാൽ  ക്യപേഷ്  സി.ബി.ഐ  Periya murder case  CBI started questioning  Periya murder case CBI question
പെരിയ ഇരട്ട കൊലക്കേസ്; പ്രതികളെ ചോദ്യം ചെയ്യാൻ ആരംഭിച്ചു
author img

By

Published : Mar 30, 2021, 1:27 PM IST

കണ്ണൂർ: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും, ക്യപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സിബിഐ സംഘം ചോദ്യം ചെയ്യാനാരംഭിച്ചു. മുഖ്യ പ്രതി പീതാബരനടക്കം 11 പ്രതികളെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യുന്നത്.

പെരിയ ഇരട്ട കൊലക്കേസ്; പ്രതികളെ ചോദ്യം ചെയ്യാൻ ആരംഭിച്ചു

പ്രതികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. മൂന്നു ദിവസം നീളുന്ന ചോദ്യം ചെയ്യലിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ സി.ബി.ഐ തുടക്കമിട്ടിരിക്കുന്നത്. സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ ജയിലിൽ തന്നെ ചോദ്യം ചെയ്യുന്നതിനാണ് കോടതി അനുമതി.

അറസ്‌റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കല്യാട്ട് സ്വദേശി പീതാംബരൻ, സി.ജെസജി, കെ.എം സുരേഷ്, കെ.അനിൽകുമാർ, കുണ്ടംകുഴി എ.അശ്വിൻ, ആർ.ശ്രീരാഗ്, ജി.ഗിജിൻ, തന്നിത്തോട്ടെ എ.മുരളി, കണ്ണോട്ടെ ടി.രഞ്ജിത്ത്, പ്രദീപൻ, പാക്കം വെളുത്തോളിയിലെ എ.സുബീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.