ETV Bharat / state

ആരെയും തുണയ്ക്കുന്ന പേരാവൂർ: തിരിച്ചുപിടിക്കാൻ എല്‍ഡിഎഫ് - sunny joseph mla

തദ്ദേശ തെരഞ്ഞെടുപ്പിലെ അടിയൊഴുക്ക് ബാധിക്കില്ലെന്നും വിജയത്തുടര്‍ച്ച ഉണ്ടാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ആരോഗ്യമന്ത്രിയുടെ സ്വീകാര്യത മുതലാക്കി കെകെ ശൈലജയെ തിരികെയെത്തിച്ച് മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് ആലോചിച്ചിരുന്നു.

ഇരിട്ടി നഗരസഭ  കെകെ ശൈലജ പേരാവൂര്‍  സണ്ണി ജോസഫ് യുഡിഎഫ്  പേരാവൂര്‍ മണ്ഡലം  കെപി നൂറുദ്ദീന്‍ എംഎല്‍എ  സണ്ണി ജോസഫ് എംഎല്‍എ  peravoor assembly  peravoor constituency  peravoor assembly election  kk shylaja peravoor  sunny joseph mla  assembly election 2021
പേരാവൂര്‍
author img

By

Published : Mar 4, 2021, 5:30 PM IST

Updated : Mar 4, 2021, 5:48 PM IST

രോടും കാര്യമായി ചായ്‌വില്ലാത്ത മണ്ഡലം. ഇരിട്ടി നഗരസഭയും ആറളം, അയ്യന്‍കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, പായം, പേരാവൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് പേരാവൂര്‍ മണ്ഡലം. 1957 മുതല്‍ ഇരിക്കൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന പേരാവൂര്‍ 1977ലെ പുനര്‍നിര്‍ണയത്തിലാണ് രൂപീകൃതമായത്.

മണ്ഡലചരിത്രം

ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 1991 വരെ അഞ്ച് തവണ കോണ്‍ഗ്രസിന്‍റെ കെ.പി നൂറുദ്ദീന്‍ നിയമസഭയിലെത്തി. 1977ല്‍ ഇ.പി കൃഷ്ണന്‍ നമ്പ്യാരായിരുന്നു എതിരാളി. 1980ല്‍ സിഎം കരുണാകരന്‍ നമ്പ്യാരും 1982ല്‍ പി രാമകൃഷ്ണനും നൂറുദ്ദീനെതിരെ മത്സരിച്ച് തോറ്റു. ജയത്തോടെ നൂറുദ്ദീന്‍ കരുണാകരന്‍ മന്ത്രിസഭയില്‍ വനം-കായിക മന്ത്രിയായി. 1987-1991തെരഞ്ഞെടുപ്പുകളില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ നൂറുദ്ദീനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. എന്നാല്‍ 1996ല്‍ കോണ്‍ഗ്രസ് എസിന്‍റെ കെ.ടി കുഞ്ഞഹമ്മദിനെതിരെ കെ.പി നൂറുദ്ദീന്‍ ആദ്യ പരാജയമറിഞ്ഞു. വാശിയേറിയ മത്സരത്തിനൊടുവില്‍ 186 വോട്ടിനായിരുന്നു കോണ്‍ഗ്രസിന്‍റെ തോല്‍വി. എന്നാല്‍ 2001ല്‍ രണ്ടാമങ്കത്തിനിറങ്ങിയ കെ.ടി കുഞ്ഞഹമ്മദിനെ തോല്‍പ്പിച്ച് പ്രൊഫ എ.ഡി മുസ്തഫയിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു.

2006ല്‍ ഘടകകക്ഷിയായ കോണ്‍ഗ്രസ് എസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത സിപിഎം കെകെ ശൈലജയെ മത്സരത്തിനിറക്കി. സിറ്റിങ് എംഎല്‍എയായ എ.ഡി മുസ്തഫയെ 9,009 വോട്ടിനായിരുന്നു ശൈലജ തോല്‍പ്പിച്ചത്. 72,065 വോട്ട് നേടിയായിരുന്നു ശൈലജയുടെ ജയം.

മണ്ഡലത്തിന്‍റെ രാഷ്ട്രീയം

2011 ല്‍ മണ്ഡലം വീണ്ടും പുനഃസംഘടിപ്പിച്ചു. പേരാവൂരിന്‍റെ ഭാഗമായിരുന്ന മട്ടന്നൂര്‍ നഗരസഭയും കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിന്‍റെ ഭാഗമായി. കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളും കൂത്തുപറമ്പ് മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന കണിച്ചാറും പേരാവൂരിനൊപ്പം ചേര്‍ത്തു. 1,70,737 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 87043 പേര്‍ സ്ത്രീകളും 83694 പേര്‍ പുരുഷന്മാരുമാണ്. യുഡിഎഫിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയ മണ്ഡലം ഇടതുമുന്നണിയേയും പരീക്ഷിക്കാന്‍ മടിച്ചിട്ടില്ല. ബിജെപിക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും വാസ്തവം.

നിയമസഭ തെരഞ്ഞെടുപ്പ് 2011

വിജയത്തുടര്‍ച്ച ഉറപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട കെ.കെ ശൈലജ പരാജയമറിഞ്ഞു. ആകെ പോള്‍ ചെയ്ത 1,16,832 വോട്ടുകളില്‍ 56,151ഉം നേടി സണ്ണി ജോസഫ് ജയിച്ചു. 3,340 വോട്ടിനായിരുന്നു കെകെ ശൈലജയുടെ തോല്‍വി.

നിയമസഭ തെരഞ്ഞെടുപ്പ് 2016

ഇരിട്ടി നഗരസഭ  കെകെ ശൈലജ പേരാവൂര്‍  സണ്ണി ജോസഫ് യുഡിഎഫ്  പേരാവൂര്‍ മണ്ഡലം  കെപി നൂറുദ്ദീന്‍ എംഎല്‍എ  സണ്ണി ജോസഫ് എംഎല്‍എ  peravoor assembly  peravoor constituency  peravoor assembly election  kk shylaja peravoor  sunny joseph mla  assembly election 2021
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

രണ്ടാമങ്കത്തില്‍ ഭൂരിപക്ഷം 7,989 ആയി ഉയര്‍ത്തി സണ്ണി ജോസഫ് വിജയം ആവര്‍ത്തിച്ചു. ബിനോയ് കുര്യനെ ഇറക്കിയ എല്‍ഡിഎഫിന് മുന്‍വര്‍ഷത്തേക്കാള്‍ വോട്ടും കുറഞ്ഞു. ബിജെപിയുടെ പൈലി വാത്തിയാട്ടിന് മുന്‍തെരഞ്ഞെടുപ്പിനേക്കാള്‍ 3.22 % വോട്ട് വര്‍ധിപ്പിക്കാനായി.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

അഞ്ച് പഞ്ചായത്തുകള്‍ പിടിച്ചടക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. ആറളം, കേളകം, മുഴക്കുന്ന്, പായം, പേരാവൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം നേടിയപ്പോള്‍ അയ്യന്‍കുന്ന്, കണിച്ചാര്‍, കൊട്ടിയൂര്‍ എന്നിവടങ്ങള്‍ യുഡിഎഫ് സ്വന്തമാക്കി. 48 വര്‍ഷം ഭരിച്ച കണിച്ചാല്‍ പഞ്ചായത്ത് നഷ്ടമായത് വന്‍ യുഡിഎഫിന് വന്‍ തിരിച്ചടിയായി.

നിയമസഭ തെരഞ്ഞെടുപ്പ് 2021

തദ്ദേശ തെരഞ്ഞെടുപ്പിലെ അടിയൊഴുക്ക് നിയമസഭയില്‍ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. സണ്ണി ജോസഫിന് വീണ്ടും അവസരം നല്‍കിയേക്കും. ക്രിസ്ത്യന്‍ സ്വാധീന മേഖലയായതിനാല്‍ എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കാന്‍ സാധ്യതയുണ്ട്. ആരോഗ്യമന്ത്രിയുടെ സ്വീകാര്യത മുതലാക്കി കെകെ ശൈലജയെ തിരികെയെത്തിച്ച് മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് ആലോചിച്ചിരുന്നു.

Last Updated : Mar 4, 2021, 5:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.