ETV Bharat / state

കണ്ണൂരിലെ റിങ് റോഡ് നിര്‍മാണം; ആവശ്യമില്ലാത്തതെന്ന് ആരോപണം; പ്രതിഷേധവുമായി നാട്ടുകാര്‍ - കണ്ണൂർ ജില്ല വാര്‍ത്തകള്‍

കണ്ണൂര്‍ റിങ് റോഡ് നിര്‍മാണത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍. നിരവധി വീടുകളും കെട്ടിടങ്ങളും കീറി മുറിക്കപ്പെടുമെന്ന് ആരോപണം. ബിജെപി അടക്കം സമരത്തിനിറങ്ങുമെന്ന് നാട്ടുകാര്‍.

Road  protest against the construction of ring road  construction of ring road in Kannur  Kannur news updates  latest news in Kannur  കണ്ണൂരിലെ റിങ് റോഡ് നിര്‍മാണം  ആവശ്യമില്ലാത്തതെന്ന് ആരോപണം  കണ്ണൂര്‍ റിങ് റോഡ് നിര്‍മാണത്തില്‍ പ്രതിഷേധം  ബിജെപി  കണ്ണൂർ കോർപറേഷൻ  അമൃത് പദ്ധതി  റിങ് റോഡ്  കണ്ണൂർ വാര്‍ത്തകള്‍  കണ്ണൂർ ജില്ല വാര്‍ത്തകള്‍  കണ്ണൂർ പുതിയ വാര്‍ത്തകള്‍
റിങ് റോഡ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍
author img

By

Published : May 1, 2023, 6:01 PM IST

റിങ് റോഡ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍

കണ്ണൂർ: കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന റിങ് റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ക്ഷേത്രവും കാവും ഉള്‍പ്പെടെ നിരവധി വീടുകളും കെട്ടിടങ്ങളും കീറി മുറിച്ച് നടപ്പാക്കുന്ന പദ്ധതിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. യോഗശാലയിൽ നിന്നാരംഭിച്ച് ബ്രൗണീസ് ബേക്കറി വരെ നീളുന്ന 16 മീറ്റർ റോഡും പ്രദേശത്തെ ഓലചേരി കാവിനടുത്ത് നിന്ന് ആരംഭിച്ച് സ്വകാര്യ വ്യക്തിയുടെ വീടുവരെ വരാൻ പോകുന്ന 12 മീറ്റർ വീതി വരുന്ന റോഡുമാണ് പ്രതിഷേധത്തിന് വഴി ഒരുക്കുന്നത്.

ഇടുങ്ങിയ പ്രദേശമായതിനാല്‍ നിലവിലെ സാഹചര്യത്തിൽ ഇത്തരം റോഡുകൾ ഇവിടെ ആവശ്യമില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. നിലവിലെ റോഡിൽ നിന്ന് മൂന്ന് മീറ്റർ കൂടി വീതി എടുക്കുന്നതോടെ പല വീടുകളും ഇല്ലാതാവും എന്നാണ് സമരക്കാരുടെ വാദം. റോഡ് വികസനത്തിന്‌ കണ്ണൂർ കോർപറേഷൻ തത്വത്തിൽ അംഗീകാരം നൽകി കഴിഞ്ഞു. എന്നാൽ വാർഡ് മെമ്പർ പോലും തെറ്റിദ്ധരിപ്പിച്ചെന്നും ബന്ധപെട്ട വീട്ടുടമകളെ അറിയിച്ചില്ലെന്നും വീട്ടുടമകളിൽ ഒരാളായ ദേവദാസൻ പറഞ്ഞു.

നിലവിലെ മാസ്റ്റർ പ്ലാനിൽ തന്നെ അപാകത ഉണ്ടെന്നും പലയിടത്തും പല വീതിയിലാണ് റോഡ് കടന്ന് പോകുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം. കെ റെയിലിനെതിരെ സമരം ചെയ്‌ത നേതാക്കള്‍ കമ്മീഷൻ കിട്ടുമ്പോൾ ഇത്തരം ജനവിരുദ്ധ വികസനത്തിനൊപ്പം നിൽക്കുന്നുവെന്നും ആരോപണമുണ്ട്. ഓലച്ചേരി കാവിന്‍റെയും തളാപ്പ് ക്ഷേത്രത്തിന്‍റെയും ഭൂമി നഷ്‌ടപ്പെടും എന്നതിനാല്‍ ബിജെപി ഉൾപ്പടെയുള്ള പാര്‍ട്ടി റോഡ് വികസനത്തിനെതിരെ സമര രംഗത്ത് ഇറങ്ങാനാണ് തീരുമാനം.

എന്നാൽ പദ്ധതി അന്തിമമല്ലെന്നും പരാതി അറിയിക്കാൻ തുടർന്നുള്ള ദിവസങ്ങളിലും അവസരം ഉണ്ടെന്നുമാണ് കോർപറേഷന്‍റെ വിശദീകരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.