ETV Bharat / state

മൻസൂർ വധം; ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്

മൻസൂർ കൊലപാതകക്കേസിലെ രണ്ടാം പ്രതി രതീഷ് കൊയി ലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു.

മൻസൂർ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്  ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്  മൻസൂർ കൊലപാതകം  പാനൂർ കൊലപാതകം  10 മണിക്ക് കമ്മിഷണർ കൂടുതൽ വിവരങ്ങൾ പുറത്ത് വിടും  Mansoor murder case  Mansoor murder case updation  Mansoor murder case news  one more person arrested says police
മൻസൂർ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്
author img

By

Published : Apr 10, 2021, 9:53 AM IST

Updated : Apr 10, 2021, 9:59 AM IST

കണ്ണൂർ: മൻസൂർ വധക്കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്. കേസിൽ നിർണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. രാവിലെ 10 മണിക്ക് കമ്മിഷണർ കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. പ്രതിപട്ടികയിലുള്ള മിക്കവരും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മറ്റി അംഗവും അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷററുമാണ്.

നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൊയി‌ലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു. രതീഷിന്‍റെ മൃതദേഹം ഇന്ന് കാലിക്കുളമ്പിൽ നിന്നും കോഴിക്കോട് മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റും. ഇന്നലെ വൈകീട്ടാണ് രതീഷ് കൊയ്‌ലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൂടുതൽ വായിക്കാൻ: കൊയിലോത്ത് രതീഷിന്‍റെ ഇന്‍ക്വസ്റ്റ് ആരംഭിച്ചു

അതേസമയം അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നു. സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യുഡിഎഫ് പാനൂരിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മൻസൂറിന്‍റെ വീട് സന്ദർശിച്ച ശേഷമാകും സംഗമത്തിൽ പങ്കെടുക്കുക.

കൂടുതൽ വായിക്കാൻ: മൻസൂർ വധക്കേസ്: ഗൂഢാലോചന നടത്തിയതിന്‍റെ ഫോൺ തെളിവുകൾ ലഭിച്ചെന്ന് സൂചന

Last Updated : Apr 10, 2021, 9:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.