ETV Bharat / state

മൻസൂർ കൊലപാതകം : മുഴുവൻ പ്രതികളെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിൽ വിടും - സുഹൈലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടുന്നത്. ഇന്നലെ തലശ്ശേരി കോടതിയിലെത്തി കീഴടങ്ങിയ അഞ്ചാം പ്രതി സുഹൈല്‍ അടക്കം എട്ട് പ്രതികളാണ് റിമാന്‍ഡിലുള്ളത്.

Mansoor murder case accused  മൻസൂർ കൊലപാതകം  മൻസൂർ വധം  മൻസൂർ വധത്തിൽ അറസ്റ്റിലായ പ്രതികൾ  സുഹൈലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മൻസൂർ കൊലപാതകം; മുഴുവൻ പ്രതികളെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിൽ വിടും
author img

By

Published : Apr 17, 2021, 5:11 PM IST

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ റിമാന്‍ഡിലുള്ള മുഴുവൻ പ്രതികളെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വിടും. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിൽ വിടുന്നത്. ഇന്നലെ തലശ്ശേരി കോടതിയിലെത്തി കീഴടങ്ങിയ അഞ്ചാം പ്രതി സുഹൈല്‍ അടക്കം എട്ട് പ്രതികളാണ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്.

Also read: മൻസൂർ വധം; പ്രധാനിയെന്ന് കരുതുന്ന ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

വോട്ടെടുപ്പ് ദിനത്തിലെ ആക്രമണം സൂചിപ്പിച്ച് സുഹൈല്‍ വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. സുഹൈലിന്‍റെ നേതൃത്വത്തിലാണ് മന്‍സൂറിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സുഹൈലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും മൻസൂർ തനിക്ക് അനുജനെ പോലെയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുഹൈല്‍ വിശദീകരിച്ചിരുന്നു.

Also read: മന്‍സൂര്‍ വധം; പ്രതികള്‍ ഒരുമിച്ച് കൂടിയ സിസിടിവി ദൃശ്യം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.