കണ്ണൂര്‍: ജില്ലയിലെ തളിപ്പറമ്പിൽ മാരക മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഹാഫിസാണ് പിടിയിലായത്. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ദിലിപിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജില്ലയിലെ വിവിധ മേഖലകളിൽ മയക്കുമരുന്ന് എത്തിച്ചു വിൽപ്പന നടത്തുന്ന വൻ റാക്കറ്റിൽ പെട്ടയാളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥനത്തിൽ തളിപ്പറമ്പ് കാക്കാഞ്ചാലിൽ വെച്ച് നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്.
ALSO READ: പ്ലസ് വണ്‍ പരീക്ഷ സെപ്‌റ്റംബര്‍ ആറ് മുതല്‍ 16 വരെ
0.3634ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 3.5382 ഗ്രാം ഹാഷിഷ് ഓയിൽ, 400ഗ്രാം കഞ്ചാവ് എന്നിവയാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. വർഷങ്ങളായി ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ച് വിൽപ്പന നടത്തുന്നയാളാണ് പ്രതി. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എക്സൈസ് ഊർജിതമാക്കി. പ്രിവന്‍റീവ് ഓഫിസർ എ അസീസ്, പ്രിവന്‍റീവ് ഓഫിസർ ഗ്രേഡ് പി.കെ രാജിവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.എച്ച് ഫെമിൻ, രജി രാഗ് പി.പി, വനിത സിവിൽ എക്സൈസ് ഓഫിസർ നിജിഷ, ഡ്രൈവർ സി.വി അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.