കണ്ണൂർ: തളിപ്പറമ്പിൽ 84 കുപ്പി ഗോവൻ മദ്യവുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. തളിപ്പറമ്പ് പൂവ്വം സ്വദേശിയായ വിഷ്ണു (23) വിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബാവുപ്പറമ്പിൽ കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെടുത്തത്. നോർത്ത് സോൺ ജോയൻ്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വോഡ് അംഗവും തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസറുമായ എം.വി അഷറഫിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
84 കുപ്പികളിലായി 63 ലിറ്റർ ഗോവൻ മദ്യമാണ് കണ്ടെടുത്തത്. പ്രതിയുടെ സഹായിയും പ്രതിക്ക് മദ്യം എത്തിച്ച് കൊടുത്ത ആളും എക്സൈസിന്‍റെ നിരീക്ഷണത്തിലാണ്. ഇയാള്‍ മുൻപും കഞ്ചാവ് കേസുകളിലടക്കം പ്രതിയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി.വി, പി ശരത്ത്, കെ.വി ഷൈജു, ഡ്രൈവർ അജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.