കണ്ണൂർ: എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ. പ്രതിപക്ഷത്തിന്‍റെ അവകാശവാദത്തിന് ഡിസംബർ 16 വരെ മാത്രമേ ആയുസുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മോറാഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ കഴിഞ്ഞ രണ്ടു ഘട്ടങ്ങളും പരിശോധിച്ചപ്പോൾ എൽഡിഎഫിന് വലിയ മുൻതൂക്കമാണുള്ളത്. കളവ് ഉത്‌പാദിപ്പിച്ച് വാർത്തയുണ്ടാക്കുകയാണ് പ്രതിപക്ഷവും മാധ്യമങ്ങളും. സത്യാനന്തര കാലമാണിത്. അതിനെതിരെ ജനം വിധിയെഴുതും. എങ്കിലും പ്രതിപക്ഷത്തിന് ഒരു ജാള്യതയുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.