ETV Bharat / state

കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ്‌-എല്‍ഡിഎഫ്‌ മുന്നണികള്‍ അപ്രസക്തമായെന്ന് കുമ്മനം രാജശേഖരന്‍ - kerala politics

ഡല്‍ഹിയില്‍ സമരം നടത്തുന്നത് കര്‍ഷകരല്ല ഇടനിലക്കാരെന്നും കുമ്മനം രാജശേഖരന്‍

കേരള രാഷ്ട്രീയം  യുഡിഎഫ്‌-എല്‍ഡിഎഫ്‌ മുന്നണികള്‍  കുമ്മനം രാജശേഖരന്‍  ഡല്‍ഹിയിലെ സമരം  ഡല്‍ഹി കര്‍ഷക സമരം  kummanam rajashekaran  udf-ldf  kerala politics  local body election
കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ്‌-എല്‍ഡിഎഫ്‌ മുന്നണികള്‍ അപ്രസക്തമായെന്ന് കുമ്മനം രാജശേഖരന്‍
author img

By

Published : Dec 11, 2020, 8:56 PM IST

കണ്ണൂര്‍: കേരള രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തമായ യുഡിഎഫ്-എൽഡിഎഫ് മുന്നണികൾക്ക് ജനങ്ങളുടെ മുന്നിൽ വോട്ട് ചോദിച്ച് ചെല്ലാനുള്ള ധാർമികതയില്ലെന്ന് കുമ്മനം രാജശേഖരൻ. അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ ഒരു നേതാവും ഇരു മുന്നണികൾക്കുമില്ല. എന്നാൽ പറഞ്ഞത് മുഴുവൻ ചെയ്യുകയും ചെയ്തവ മാത്രം പറയുകയും ചെയ്യുന്ന നരേന്ദ്ര മോദി എന്ന നേതാവിന് വേണ്ടിയാണ് എൻഡിഎ വോട്ട് ചോദിക്കുന്നത്.

അറുപതിലേറെ വർഷം ഭരിച്ചിട്ടും കോൺഗ്രസിന് സാധിക്കാത്ത നേട്ടമാണ് ആറ്‌ വർഷം കൊണ്ട് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും കുമ്മനം പറഞ്ഞു. തളിപ്പറമ്പ് നഗരസഭയിലെ ബിജെപി സ്ഥാനാർഥി സംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മോദിയുടെ ഭരണകാലത്ത് 227 ജനോപകാരപ്രദമായ പദ്ധതികൾ രാജ്യത്ത് നടപ്പാക്കി. ഡൽഹിയിൽ നടക്കുന്നത് കർഷക സമരമല്ലെന്നും ഇടനിലക്കാരുടെ സമരമാണെന്നും കുമ്മനം പറഞ്ഞു. മോദി സർക്കാർ കൊണ്ടുവന്ന നിയമം നടപ്പിലായാൽ ഇടനിലക്കാർക്കാണ് ദോഷം സംഭവിക്കുക. സമരക്കാർക്കൊപ്പം ദേശവിരുദ്ധ ശക്തികളുമുണ്ട്. തങ്ങളുടെ ദേശവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ സമരത്തെ കർഷക സമരമാക്കി മാറ്റുകയാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.