ETV Bharat / state

ഞങ്ങളെയാകെ നയിച്ച സഖാവെ... ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി പ്രിയ നേതാവ്

author img

By

Published : Oct 2, 2022, 4:50 PM IST

കമ്മ്യൂണിസ്റ്റ് നേതാക്കൻമാരായ വിആർ കൃഷ്‌ണയ്യരും കെപിആർ ഗോപാലനും എൻഇ ബലറാമും പാട്യം ഗോപാലനും എംവി രാജഗോപാലനും ഇകെ നായനാരും ജയിച്ചുകയറിയ തലശ്ശേരിയില്‍ നിന്ന് ഏറ്റവുമധികം തവണ നിയമസഭയിലെത്തിയത് കോടിയേരി ബാലകൃഷ്‌ണനാണ്. അഞ്ച് തവണയാണ് കോടിയേരിയെ തലശ്ശേരി ജയിപ്പിച്ചത്.

Kodiyeri Balakrishnan tribute thalasery
ഞങ്ങളെയാകെ നയിച്ച സഖാവെ... ജനസാഗരത്തിന്‍റെ അഭിവാദ്യങ്ങളേറ്റുവാങ്ങി പ്രിയ നേതാവ്

കണ്ണൂർ: തലശ്ശേരി ടൗൺഹാളില്‍ ഇന്ന് രാവിലെ തന്നെ വലിയൊരു ബാനർ ഉയർന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു... മഹാനായ വിപ്ലവകാരിക്ക് വിട.. അർബുദത്തിന്‍റെ രൂപത്തില്‍ സിപിഎമ്മിന്‍റെ സൗമ്യവും ദീപ്‌തവുമായ മുഖം വിട പറയുമ്പോൾ അത് തലശ്ശേരിയുടെ നായകന്‍റെ വിടവാങ്ങല്‍ കൂടിയാണ്.

ചെന്നൈയില്‍ നിന്ന് ഇന്ന് ഉച്ചയോടെ കോടിയേരി ബാലകൃഷ്‌ണന്‍റെ മൃതദേഹം തലശ്ശേരിയില്‍ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൻ ജനാവലിയാണ് രാവിലെ മുതല്‍ നഗരത്തിലും ടൗൺഹാളിലും തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ കാത്ത് നിന്നത്. കണ്ണൂർ വിമാനത്താവളം മുതല്‍ കോടിയേരിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിന് മുന്നിലും പിന്നിലുമായി പാർട്ടി പ്രവർത്തകരുടെ വാഹനങ്ങൾ. വഴിയോരത്ത് അശ്രുപുഷ്‌പങ്ങളുമായി സഖാക്കൾ.

വിടെയും മുഴങ്ങിക്കേട്ടത്..ധീരസഖാവെ വീരസഖാവെ.. ഞങ്ങളെയാകെ നയിച്ച സഖാവെ.. ഇല്ല ഇല്ല മരിക്കുന്നില്ല..ജീവിക്കുന്നു ഞങ്ങളിലൂടെ.... കമ്മ്യൂണിസ്റ്റ് നേതാക്കൻമാരായ വിആർ കൃഷ്‌ണയ്യരും കെപിആർ ഗോപാലനും എൻഇ ബലറാമും പാട്യം ഗോപാലനും എംവി രാജഗോപാലനും ഇകെ നായനാരും ജയിച്ചുകയറിയ തലശ്ശേരിയില്‍ നിന്ന് ഏറ്റവുമധികം തവണ നിയമസഭയിലെത്തിയത് കോടിയേരി ബാലകൃഷ്‌ണനാണ്. അഞ്ച് തവണയാണ് കോടിയേരിയെ തലശ്ശേരി ജയിപ്പിച്ചത്.

തലശ്ശേരിക്കടുത്ത് കോടിയേരിയില്‍ ജനിച്ച ബാലകൃഷ്‌ണൻ എന്ന വ്യക്തിയെ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായും സിപിഎമ്മിന്‍റെ പോളിറ്റ് ബ്യൂറോ അംഗമായും എല്ലാം തെരഞ്ഞെടുത്തതിന് പിന്നില്‍ തലശ്ശേരിയുടെ രാഷ്ട്രീയ ഭൂമികയ്ക്ക് വലിയ പങ്കുണ്ട്. കോടിയേരിയിലെ ഒണിയൻ സർക്കാർ ഹൈസ്‌കൂളും മാഹി ഗവൺമെന്‍റ് കോളജും കടന്നെത്തിയ കോടിയേരിയെ തലശ്ശേരിയുടെ ജനമനസ് ഒരിക്കലും കൈവിട്ടില്ല. തിരിച്ചും അങ്ങനെ തന്നെ.

തലശ്ശേരിക്കലാപത്തിന്‍റെ മുറിവുണക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നില്‍ നിന്ന് ജനങ്ങളെ നയിച്ച കോടിയേരി എന്നും തലശ്ശേരിയുടെ പ്രിയനേതാവായിരിക്കും. ചിരിച്ചുകൊണ്ട് മാത്രം ജനങ്ങളോട് ഇടപെട്ടിരുന്ന, അവരുടെ പ്രശ്‌നങ്ങൾ കേട്ടിരുന്ന കോടിയേരിയുടെ അവസാന വരവിന് കണ്ണീർ പൂക്കളാണ് തലശ്ശേരിയിലെ ജനസാഗരം മറുപടിയായി അർപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.