കണ്ണൂർ : നാളെ രാവിലെ 11.30ന് മുൻപ് രാജി വയ്ക്കാൻ വൈസ് ചാൻസലർമാരോട് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉത്തരവ് തള്ളി കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ. പദവി രാജിവയ്ക്കില്ലെന്നും വേണമെങ്കിൽ പിരിച്ചുവിട്ടോട്ടെയെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. രാജി വയ്ക്കാൻ വിസിമാരോട് ആവശ്യപ്പെട്ടത് അസാധാരണ നടപടിയാണ്.
സാമ്പത്തിക തിരിമറിയും പെരുമാറ്റ ദൂഷ്യവും ഉണ്ടെങ്കിലേ ഗവർണർക്ക് രാജി ആവശ്യപ്പെടാനാകൂ. എന്നാൽ അതിനുമുൻപ് വിസിയോട് വിശദീകരണം തേടണം. ഗവർണറുടെ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് സംശയിക്കാം. രാജി വയ്ക്കണമെങ്കിൽ കോടതി ആവശ്യപ്പെടട്ടെയെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.