കണ്ണൂർ: മട്ടന്നൂരിൽ ഇടിമിന്നലേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പത്തൊൻപതാം മൈലിൽ വാടക മുറിയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളായ ജയപ്രകാശ്, അമൃത് ലാൽ എന്നിവരാണ് മരിച്ചത്. രാത്രി 10.15ഓടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന ഇവർ മൊബൈൽ ഫോണിൽ ഇയർഫോൺ ഉപയോഗിച്ച് സംസാരിക്കുന്നതിനിടെയിലായിരുന്നു അപകടം. മിന്നലേറ്റ ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.