ETV Bharat / state

കോടതി ഉത്തരവ് മറികടന്ന് മതില്‍ പൊളിച്ചത് ചോദ്യം ചെയ്‌തു, കണ്ണൂരില്‍ ഹൈക്കോടതി അഭിഭാഷകന്‍റെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം - മാതമംഗലം

റോഡ് വികസനത്തിനായാണ് മതില്‍ പൊളിച്ചുനീക്കിയത്. നഷ്‌ടപരിഹാരം നല്‍കാതെയുള്ള സ്ഥലം ഏറ്റെടുക്കലിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെരുമ്പ-മണിയറ-മാതമംഗലം റോഡിൽ മുതിയലത്ത് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്‍പ്പടെ കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

payyannur road devolopment issue  kannur  road devolopment issue  kannur news  kerala news  കോടതി ഉത്തരവ്  വാഹനങ്ങള്‍ക്ക് നേരെ ആക്രമണം  ഹൈക്കോടതി  പെരുമ്പ  മണിയറ  മാതമംഗലം  കണ്ണൂര്‍ പയ്യന്നൂര്‍ റോഡ് വികസനം
Kannur
author img

By

Published : Feb 27, 2023, 12:54 PM IST

Updated : Feb 27, 2023, 1:19 PM IST

ഹൈക്കോടതി അഭിഭാഷകന്‍റെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം

കണ്ണൂര്‍: റോഡ് വികസനത്തിന്‍റെ മറവില്‍ കണ്ണൂര്‍ പയ്യന്നൂരില്‍ കോടതി ഉത്തരവ് മറികടന്ന് സ്ഥലം കയ്യേറിയത് ചോദ്യം ചെയ്‌ത വ്യക്തിയുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം. ഹൈക്കോടതി അഭിഭാഷകൻ പള്ളത്ത് മുരളീധരൻ്റെ വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് കുടുംബം ആരോപിച്ചു.

നിയമ വ്യവസ്ഥയെ പോലും ചോദ്യം ചെയ്‌തുള്ള റോഡ് വികസനത്തിലെ അപാകതകൾ കഴിഞ്ഞ ദിവസവും ചോദ്യം ചെയ്‌തു. എന്നാൽ സ്ഥലം എംഎൽഎയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം തങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കുകയായിരുന്നുവെന്ന് മുരളി പള്ളത്തിൻ്റെ മകൻ അഭിനവ് പള്ളത്ത് പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 60 കോടി രൂപ ചിലവിൽ പെരുമ്പ മുതൽ മണിയറ വഴി മാതമംഗലം വരെയുള്ള റോഡിന്‍റെ നവീകരണ പ്രവർത്തികൾ നടക്കുകയാണ്.

നിലവിലുള്ള എട്ടു മീറ്റർ റോഡ് 12 മീറ്റർ വികസിപ്പിച്ചുള്ള നവീകരണമാണ് നടക്കുന്നത്. നഷ്‌ടപരിഹാരം പോലും ലഭിക്കാതെ സ്ഥലം വിട്ടുകൊടുക്കേണ്ട അവസ്ഥ പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. മുക്കാൽ സെന്‍റോളം സ്ഥലത്ത് കടകള്‍ നടത്തുന്നവര്‍ വരെ ഇക്കൂട്ടത്തില്‍പ്പെടും.

അതിനാൽ സ്ഥലം ഏറ്റെടുക്കലിനെതിരെ അമ്പലത്തറ പ്രദേശത്തെ ചില വീട്ടുകാർ ഉൾപ്പെടെ 50 ഓളം പേർ ഹൈക്കോടതിയേയും മുൻസിഫ് കോടതിയേയും സമീപിച്ചിരുന്നു. ഇതേ തുടർന്ന് കോടതി മതിൽ പൊളിച്ചുള്ള കയ്യേറ്റങ്ങൾ മാസങ്ങൾക്ക് മുമ്പ് വിലക്കി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അഞ്ച് പേരുടെ മതിലുകൾ പൊളിച്ചത്.

ഈ സംഭവത്തില്‍ പ്രദേശവാസിയായ കേണല്‍ പത്മനാഭന്‍ എന്ന വ്യക്തിയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

അതേസമയം, രാഷ്‌ട്രീയ അധികാരത്തിന്‍റെ ഹുങ്കിന്‍റെ ബലത്തിലാണ് പാര്‍ട്ടി ഗ്രാമത്തിലെ ഈ കയ്യേറ്റം സിപിഎം നടത്തുന്നത്. സിപിഎമ്മിന്‍റെ ഗുണ്ടാരാജിനെതിരെ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. വിഷയം നിയമസഭയില്‍ ഉള്‍പ്പടെ അവതരിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വിസി നാരായണൻ പറഞ്ഞു.

റോഡ് വികസനത്തിനെതിരെ പ്രതിഷേധക്കാരും അനുകൂലികളും തമ്മിൽ സ്ഥലത്ത് സംഘർഷാവസ്ഥയും രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. പയ്യന്നൂർ ഡിവൈഎസ്‌പി ഇ കെ പ്രേമചന്ദ്രന്‍റെ നേതൃത്വത്തിൽ പൊലീസ് പ്രദേശത്ത് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

Last Updated : Feb 27, 2023, 1:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.