കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ പെൺകുട്ടികൾക്ക് നേരെ യുവാക്കളുടെ സദാചാര ഗുണ്ടായിസം. ബീച്ചിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികളെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ. ചിറയ്ക്കൽ സ്വദേശി നവാസ്, പാപ്പിനിശേരി സ്വദേശി മുഹമ്മദലി എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്തിനാണ് ഇവിടെയിരിക്കുന്നതെന്ന് ചോദിച്ചാണ് രണ്ട് പേർ പെൺകുട്ടിയെ ആക്രമിച്ചത്. രണ്ട് പെൺകുട്ടികൾക്കൊപ്പം ഇരുന്ന മറ്റൊരു പെൺകുട്ടി യുവാക്കളുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതോടെയാണ് യുവാക്കൾ ഇടിയ്ക്കുകയും കടൽഭിത്തിയിൽ നിന്ന് നിലത്ത് തള്ളിയിടുകയും ചെയ്തത്. ആക്രമണത്തിൽ ഇടത് കൈ ഒടിഞ്ഞ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകൾക്കെതിരായ അക്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്താണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.