കണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച 306 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 292 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 25093 ആയി.
അതേസമയം ജില്ലയിൽ 557 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19795 ആയി. ജില്ലയിൽ ഇതുവരെ 105 പേര്‍ കൊവിഡ് ബാധിച്ച് മരച്ചു. നിലവിൽ ജില്ലയിൽ 4738 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 2,14,112 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,13,875 എണ്ണത്തിന്‍റെ ഫലം വന്നു. 237 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.