കണ്ണൂർ: ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. ബാക്കിയുള്ള ആറു പേരും സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് റിയാദില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി (62), 19ന് ദുബായില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി (34), 24ന് ഒമാനില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി (28), 26ന് ദുബായില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി (65), അതേദിവസം ഖത്തറില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി (34), 30ന് ഒമാനില്‍ നിന്നെത്തിയ തളിപ്പറമ്പ് സ്വദേശി (42), കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 18ന് ഷാര്‍ജയില്‍ നിന്നെത്തിയ പെരളശ്ശേരി സ്വദേശി (42), 19ന് ഒമാനില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി (43), 24ന് ബഹറിനില്‍ നിന്നെത്തിയ കോളയാട് സ്വദേശി (31), ജൂലായ് ഒന്നിന് അബുദാബിയില്‍ നിന്നെത്തിയ മുംബൈ സ്വദേശി (30), ജൂണ്‍ 10ന് ദുബായില്‍ നിന്നെത്തിയ പിണറായി സ്വദേശി (38) എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 525 ആയി ഉയർന്നു.
അതേസമയം ജില്ലയിൽ 11 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടി ആശുപത്രി വിട്ടുവരുടെ ആകെ എണ്ണം 309 ആയി ഉയർന്നു. നിലവില്‍ ജില്ലയില്‍ 22,609 നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ 75 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിൽസ സെന്‍ററിൽ 277 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ചികിൽസ സെന്‍ററിൽ മൂന്ന് പേരും വീടുകളില്‍ 22,183 പേരുമാണ് നിരീക്ഷണത്തിലുള്ളത്.