കണ്ണൂർ: ജില്ലയില്‍ 519 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 465 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ജില്ലയിലെ ആകെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 11483 ആയി ഉയർന്നു. 185 പേര്‍ കൂടി രോഗമുക്തി നേടി. രോഗം ഭേദമായവരുടെ ആകെ എണ്ണം 6747 ആയി. കൊവിഡ് ബാധിച്ച് 98 പേർ കൂടി മരിച്ചു. 4119 പേര്‍ ചികിത്സയിൽ തുടരുന്നു. ഇവരില്‍ 3038 പേര്‍ വീടുകളിലും 1081 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കണ്ണൂരില്‍ 519 പേര്‍ക്ക് കൂടി കൊവിഡ് - കണ്ണൂർ കൊവിഡ് അപ്‌ഡേറ്റ്
465 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ. 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം ബാധിച്ചു