ETV Bharat / state

കണ്ണൂരിൽ 43 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കണ്ണൂർ  kannur covid_update  കൊവിഡ്
കണ്ണൂരിൽ 43 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jul 28, 2020, 10:35 PM IST

കണ്ണൂർ: ജില്ലയില്‍ 43 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 16 പേര്‍, നാല് ആരോഗ്യപ്രവര്‍ത്തകര്‍, ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലും ചികില്‍സയിലായിരുന്ന 15 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.

കൂത്തുപറമ്പ് സ്വദേശികളായ ഏഴ് പേർ, പയ്യാവൂര്‍ സ്വദേശി, അഴീക്കോട് സ്വദേശി, ചെറുതാഴം സ്വദേശി, അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടുപേർ, കണ്ണൂര്‍ സ്വദേശി, പയ്യന്നൂര്‍ സ്വദേശി, പടിയൂര്‍ സ്വദേശികളായ രണ്ടുപേർ, ശ്രീകണ്ഠാപുരം സ്വദേശി, ചെറുകുന്ന് സ്വദേശി എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്കു പുറമെ, ബത്തേരി മലബാര്‍ ട്രേഡിംഗ് ക്ലസ്റ്ററിലെ കൂത്തുപറമ്പ് സ്വദേശികളായ രണ്ടുപേർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സ്, നഴ്സിങ്ങ് അസിസ്റ്റന്‍റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്സ് എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍. ഡിഎസ്‌സി ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 5ന് ദുബായില്‍ നിന്ന് ഐഎക്സ് 1744 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി, ജൂലൈ 10ന് കുവൈറ്റില്‍ നിന്ന് കെയു 1727 വിമാനത്തിലെത്തിയ കീഴല്ലൂര്‍ സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച വിദേശത്ത് നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂലൈ 5ന് എത്തിയ ഇരിട്ടി സ്വദേശികളായ രണ്ടുപേർ, 6ന് എത്തിയ ഇരിട്ടി സ്വദേശി, 21ന് എത്തിയ ഉരുവച്ചാല്‍ സ്വദേശികളായ രണ്ടുപേർ, 24ന് എത്തിയ ചൊക്ലി സ്വദേശികളായ നാലു പേർ, അന്നേ ദിവസം കണ്ണൂര്‍ വിമാനത്താവളം വഴി 6ഇ 7138 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 45, ജൂലൈ 16ന് ജമ്മുവില്‍ നിന്ന് എത്തിയ പെരളശ്ശേരി സ്വദേശി, ജൂലൈ 19ന് കര്‍ണാടകയില്‍ നിന്ന് എത്തിയ മാങ്ങാട്ടിടം സ്വദേശി, മൈസൂരില്‍ നിന്ന് ജൂലൈ 19ന് എത്തിയ കൂത്തുപറമ്പ് സ്വദേശി രണ്ടുപേർ, 23ന് എത്തിയ പാനൂര്‍ സ്വദേശി, അന്നേ ദിവസം മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1286 ആയി. ഇവരില്‍ 799 പേര്‍ രോഗമുക്തി നേടി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11723 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 139 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 140 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 29 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 17 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ഏഴ് പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 145 പേരും വീടുകളില്‍ 11224 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 27285 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 26417 എണ്ണത്തിന്‍റെ ഫലം വന്നു. 868 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.