ETV Bharat / state

ചെരുപ്പ് തുന്നൽ തൊഴിലാളികൾ ഇനി സുരക്ഷിതർ ; വർക്ക് ഷെൽട്ടർ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ - 16 തൊഴിലാളികള്‍ക്കായി 8 ഷെല്‍ട്ടറുകൾ

Kannur Corporation Projects : അഞ്ച് ലക്ഷം രൂപ ചെലവിൽ 16 തൊഴിലാളികള്‍ക്കായി എട്ട് ഷെല്‍ട്ടറുകളാണ് പദ്ധതിയിലൂടെ നൽകിയത്

Cheruppthunnal  Cherupp Thunnal Workers  shelter for Cherupp Thunnal Workers  Kannur corporation projects  Kannur corporation provided shelter  ചെരുപ്പ് തുന്നൽ തൊഴിലാളികൾ ഇനി സുരക്ഷിതർ  ർക്ക് ഷെൽട്ടർ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ പദ്ധതി  പാരമ്പര്യമായി കൊണ്ട് നടക്കുന്ന തൊഴിൽ  ചെരുപ്പു തുന്നല്‍ തൊഴിലാളി വർക്ക്‌ ഷെൽട്ടറുകൾ  16 തൊഴിലാളികള്‍ക്കായി 8 ഷെല്‍ട്ടറുകൾ  cobbler workers
Kannur corporation provided shelter
author img

By ETV Bharat Kerala Team

Published : Nov 6, 2023, 3:06 PM IST

വർക്ക് ഷെൽട്ടർ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ പദ്ധതി

കണ്ണൂർ : മറ്റുള്ളവരുടെ പാദരക്ഷകൾ ഒരു മടിയുമില്ലാതെ കയ്യിലെടുത്ത് അവയുടെ തകരാറുകൾ പരിഹരിക്കുന്ന ഒരു വിഭാഗം സമൂഹം ഇന്നും പിന്നാക്ക വിഭാഗം ആയി തന്നെ നിലകൊള്ളുകയാണ്. പുതിയ പാദരക്ഷകൾ ചെറിയ വിലയിൽ വിപണി കീഴടക്കുമ്പോഴും പാരമ്പര്യമായി കൊണ്ട് നടക്കുന്ന ഈ തൊഴിൽ അതേ പടി ഇന്നും ഓരോ ടൗണുകളിലും ഉണ്ട് (Kannur Corporation Provided Shelter For Cherupp Thunnal Workers).

നിരപ്പായ പലകൾ നിരത്തി ചെറിയ ഷീറ്റുകൾ കെട്ടി അവർ തൊഴിലിടത്തിൽ സജീവം ആകുന്നു. അത്തരക്കാർക്ക് അനുഗ്രഹമാവുകയാണ് കണ്ണൂർ കോർപ്പറേഷന്‍റെ പദ്ധതി. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്കായി ആദ്യ ഘട്ടത്തിൽ രണ്ട്‌ വർക്ക്‌ ഷെൽട്ടറുകളാണ് നൽകിയിരുന്നത്.

നാല് പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് ഷെല്‍ട്ടറുകള്‍ ഇന്നര്‍ വീല്‍ ക്ലബ്ബിന്‍റെ സഹായത്തോടെ ആണ് നേരത്തെ നിര്‍മ്മിച്ച് നല്‍കിയത്. മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുന്ന ഷെൽട്ടറുകളായിരുന്നു അത്. പക്ഷേ പ്രദേശത്തെ ചില പ്രശ്‌നങ്ങൾ കാരണം അവർക്ക് അതിൽ ജോലി തുടരാൻ സാധിച്ചിരുന്നില്ല.

ശുചിത്വമില്ലായ്‌മയും ദുർഗന്ധവും ആണ് അവിടെ നിന്നും തൊഴിലാളികളെ പിന്തിരിപ്പിച്ചത്. അന്ന് അവർക്ക് കണ്ണൂർ കോർപ്പറേഷൻ നൽകിയ വാക്കാണ് ആറ് മാസത്തിനിപ്പുറം പാലിച്ചത്. തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിച്ചു രണ്ടാം ഘട്ടമായി ഓഫിസേഴ്‌സ്‌ ക്ലബ്ബ് പരിസരത്തും പ്രസ്സ് ക്ലബ്ബ് പരിസരത്തുമായി 16 തൊഴിലാളികള്‍ക്ക് ആയി എട്ട് ഷെല്‍ട്ടറുകളാണ് കോർപ്പറേഷൻ അനുവദിച്ചത്.

ALSO READ: ചെരുപ്പ് തുന്നുന്നവർക്ക് തണലേകി കണ്ണൂര്‍ കോര്‍പ്പറേഷന്‍

കോര്‍പ്പറേഷന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ചത്. ഓഫിസേഴ്‌സ്‌ ക്ലബ്ബിന് സമീപത്ത് വച്ച് നടന്ന പരിപാടി മേയര്‍ അഡ്വ.ടി ഒ മോഹനനാണ് പദ്ധതി ഉദ്ഘാടനം ചെയ്‌തത്. കണ്ണൂർ നഗരത്തിൽ മാത്രമായി 30 ഓളം ചെരുപ്പ് തുന്നൽ തൊഴിലാളികളാണുള്ളത്.

സ്ഥല പരിമിതിയും തൊഴിൽ ലഭ്യതകുറവും പലരെയും ഈ മേഖലയിൽ നിന്ന് അകറ്റിയിരുന്നു. ബാക്കി വരുന്ന തൊഴിലാളികൾക്ക് കൂടി ഷെൽട്ടർ നൽകണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ കേരളപ്പിറവി സമ്മാനമായാണ് ഷെൽട്ടർ നൽകിയത്. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍. സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്‌തീന്‍, സുരേഷ് ബാബു എളയാവൂര്‍, തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ALSO READ:Aakri app | 'ആക്രി' ആപ്പുമായി കോഴിക്കോട് കോർപ്പറേഷൻ, ബയോ മെഡിക്കല്‍ മാലിന്യം ശേഖരിക്കും

ആക്രി ആപ്പുമായി കോഴിക്കോട് കോർപ്പറേഷൻ: ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി പാഡുകൾ അടക്കമുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്ന പദ്ധതിക്ക് കോഴിക്കോട് കോർപ്പറേഷൻ തുടക്കം കുറിച്ചു. 'ആക്രി' എന്ന പേരിലുള്ള ആപ്പിൻ്റെ സഹായത്തോടെയുള്ള മാലിന്യ ശേഖരണത്തിന്‍റെ ഉദ്‌ഘാടനം കോർപ്പറേഷൻ ഓഫിസ് പരിസരത്ത് ഓഗസ്‌റ്റ് മാസം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.