ETV Bharat / state

ക്ഷേമനിധി തുക ലഭിക്കാതെ ഒന്നര വർഷം, ജപ്‌തി ഭീഷണിയിൽ കുടുങ്ങി വീട്ടമ്മ കലാവതി - Housewife Under Threat Of Foreclosure In Kannur

welfare pension was suspended : ഭർത്താവിന്‍റെ മരണശേഷം ലഭിക്കേണ്ടിയിരുന്ന ക്ഷേമനിധി തുകയായ 70000ത്തോളം രൂപ ഇതുവരെ കിട്ടാതെ ജപ്‌തി ഭീഷണിയിൽ വലയുകയാണ് കലാവതി

Kalavathi  ക്ഷേമനിധി തുക ലഭിക്കാതെ ഒന്നര വർഷം  ജപ്‌തി ഭീഷണിയിൽ കുടുങ്ങി വീട്ടമ്മ  കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്‌  ക്ഷേമ നിധി ഫണ്ട്‌ ലഭിച്ചില്ല  ഒന്നര വർഷമായിട്ടും ക്ഷേമനിധി തുക ഇല്ല  ജപ്‌തി ഭീഷണിയിൽ കുടുങ്ങി വീട്ടമ്മ കലാവതി  welfare pension was suspended  housewife facing foreclosure notice  one and half year since welfare pension suspended  Housewife Under Threat Of Foreclosure In Kannur  Housewife Under Threat Of Foreclosur
Housewife Under Threat Of Foreclosure In Kannur
author img

By ETV Bharat Kerala Team

Published : Nov 9, 2023, 1:12 PM IST

കലാവതി ഇടിവി ഭാരതിനോട് സംസാരിക്കുന്നു

കണ്ണൂർ : കാനത്തൂർ റോഡിലെ കലാവതിയുടെ 5 സെന്‍റ്‌ വീടും പറമ്പും ആണിത്. ഏത് സമയവും ജപ്‌തി ഭീഷണിയുടെ വക്കിലാണ് ഈ വീട്. ഇലക്ട്രിക്കൽ പ്ലബിങ് ജോലി ചെയ്‌തിരുന്ന കലാവതിയുടെ ഭർത്താവ് രാമകൃഷ്‌ണൻ 2022 മെയ് മാസം 16 നാണ് മരണപ്പെടുന്നത്. 24 വർഷം കിഡ്‌നി സംബന്ധമായ അസുഖത്തോട് പൊരുതിയായിരുന്നു അദ്ദേഹം മരണത്തിനു കീഴടങ്ങിയത് (Housewife Under Threat Of Foreclosure In Kannur).

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ അംഗം കൂടി ആയിരുന്ന രാമകൃഷ്‌ണന്‍റെ ഏക വരുമാനം ക്ഷേമനിധി തുക ആയിരുന്ന 1600 രൂപയായിരുന്നു. ഭാര്യയും ഒരു മകനും ഉള്ള കുടുംബത്തിന് ഏക വരുമാനവും അതായിരുന്നു. ജീവിതത്തിന്‍റെ അവസാന നാളുകളിൽ ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കു മാറി മാറി ചികിത്സ തേടിയപ്പോൾ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി പാടെ തകിടം മറിഞ്ഞു.

ആകെ ഉണ്ടായിരുന്ന ക്ഷേമനിധിയും ഫണ്ട്‌ ഇല്ലെന്ന് പറഞ്ഞു മുടങ്ങി. ഇന്ന് മരണ ശേഷം ഒന്നര വർഷമായിട്ടും സർക്കാർ കൊടുക്കാനുള്ള ഒരു തുകയും ഇത്രയായിട്ടും രാമകൃഷ്‌ണന്‍റെ കുടുംബത്തിനു നൽകിയിട്ടില്ല. രോഗം ബാധിച്ചു മരിച്ചാൽ ക്ഷേമ നിധിയിലൂടെ 50000 ത്തിനടുത് രൂപയാണ് സർക്കാർ ഇനത്തിൽ നൽകേണ്ടത്.

കൂടാതെ പ്രതിമാസം 1600 കൂടി ആകുമ്പോൾ അത് ഏതാണ്ട് 70000ത്തോളം രൂപ വരും. അതേസമയം ബ്യുട്ടീഷൻ - തയ്യൽ തൊഴിലാളി ആയിരുന്ന കലാവതിക്ക് ഒരു വീഴ്‌ച സംഭവിച്ചതോടെ ആ തൊഴിലും തുടർന്ന് കൊണ്ട് പോകാൻ കഴിയാതെ ആയി.

ഇന്ന് ചെറിയൊരു ബോർഡ്‌ വച്ചു ആരെങ്കിലും വരുമെന്ന കാത്തിരിപ്പിൽ ആണ് കലാവതി. വീടിന്‍റെ ആവശ്യങ്ങൾക്കും ആശുപത്രി ആവശ്യങ്ങൾക്കുമായി രണ്ടു തവണയായ് 7 ലക്ഷത്തോളം രൂപ കടമെടുത്തിരുന്നു. 2020 വരെ കൃത്യമായി അടക്കാൻ സാധിച്ചു. എന്നാൽ ഇന്ന് വരുമാനം നിലച്ചു. അടവും മുട്ടി.

നിലനിൽപ്പിന്‍റെ പോരാട്ടത്തിനായി കലാവതി മുട്ടാത്ത വാതിലുകൾ ഇല്ല. ഓരോ തവണ ക്ഷേമനിധി ഓഫിസ് പടി കയറുമ്പോഴും ഒന്നിച്ചു വരുമെന്ന മറുപടി മാത്രം ബാക്കി. 26 വയസുള്ള ഏക മകൻ അങ്കിത് കൃഷ്‌ണന്‍റെ ഭാവിയിൽ മാത്രമാണ് കലാവതി ആശ്വാസത്തിന്‍റെ കണിക കാണുന്നത്. സർക്കാർ നൽകാനുള്ള തുക നൽകിയാൽ വലിയൊരാശ്വാസം തന്നെ ആണ് കലാവാതിയുടെ കുടുംബത്തിന്.

ALSO READ:ആറ് മാസമായി ശമ്പളമില്ല, കാടിന്‍റെ കാവല്‍ക്കാരോട് എന്തിനീ ക്രൂരത...സർക്കാർ അറിയുന്നുണ്ടോ ഇത്...

താത്കാലിക വാച്ചര്‍മാര്‍ക്ക് ശമ്പളമില്ല: ആദിവാസി വിഭാഗത്തിലെ താത്കാലിക വാച്ചര്‍മാര്‍ക്ക് 6 മാസമായി സർക്കാർ ശമ്പളം നൽകിയിട്ടില്ല. പല തവണ ശമ്പളം കിട്ടിയില്ലെന്ന് ഫോറസ്‌റ്റ്‌ വാച്ചര്‍മാര്‍ ഉന്നയിച്ചെങ്കിലും എല്ലാം ശരിയാക്കാം എന്ന വാഗ്‌ദാനമേ വനം വകുപ്പിൽ നിന്ന് ലഭിച്ചിട്ടുളളൂ. ആദിവാസി വിഭാഗത്തിലെ താത്കാലിക വാച്ചര്‍മാരോടാണ് സർക്കാരിന്‍റെ ഈ അവഗണന (Forest Watchers Problem).

ഇത്തരത്തില്‍ വനം വകുപ്പിന്‍റെ അവഗണനയ്ക്ക് ഇരയായി അധികൃതരുടെ ഇടപെടല്‍ തേടുന്നത് സംസ്ഥാനത്തെ ആറായിരത്തോളം വരുന്ന താത്കാലിക ഫോറസ്‌റ്റ്‌ വാച്ചര്‍മാരാണ്. വേനല്‍ക്കാലം ആയതോടെ വര്‍ധിക്കുന്ന കാട്ടുതീയും വന്യജീവി ആക്രമണവും നേരിട്ടാണ് ഇവര്‍ ജോലിയിലേർപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.